You are Here : Home / USA News

ഫാ. കുര്യാക്കോസ് കുമ്പക്കീലിനു യാത്രയയപ്പ് നല്‍കി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, December 02, 2013 11:37 hrs UTC

ഒക്ലഹോമ സിറ്റി: ഹോളി ഫാമിലി സിറോ മലബാര്‍ ഇടവക വികാരിയായി സേവനം അനുഷ്ടിച്ച ഫാ. കുര്യാക്കോസ് കുമ്പക്കീലിനു ഇടവക ജനങ്ങള്‍ യാത്രയയപ്പ് നല്‍കി. രണ്ടു വര്‍ഷത്തോളം ഇടവക വികാരിയായി പ്രവര്‍ത്തിച്ച അദ്ദേഹം ഫ്‌ളോറിഡയിലെ കോറല്‍ സ്പ്രിംഗ് സിറോ മലബാര്‍ ഇടവകയിലേക്കാണ് വികാരിയായി സ്ഥലം മാറിയത്. നവംബര്‍ 29 വെള്ളിയാഴ്ച ഹോളി ഫാമിലി ദേവാലയത്തില്‍ യാത്രയയപ്പു സമ്മേളനം നടന്നു. വാര്‍ഡ് പ്രതിനിധിമാരായ ജോസ് ജോര്‍ജ് തടത്തില്‍ , ജോസി തോമസ് , സിബിമോന്‍ മൈക്കിള്‍ എന്നിവര്‍ ആസംസകള്‍ നേര്‍ന്നു. ചെറുപുഷ്പ മിഷന്‍ ലീഗ്, യൂത്ത് , സണ്‍ഡേ സ്‌കൂള്‍ എന്നീ സംഘടനകളെ പ്രതിനിധീകരിച്ചു അജി പിയോ, അതുല്‍ എബ്രഹാം, മോളി സണ്ണി എന്നിവരും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ട്രസ്ടിമാരായ ജോബി ജോസഫ് , ബോബ് കെ തോമസ് എന്നിവര്‍ നന്ദി പ്രകാശനം നടത്തി. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ മറുപടി പ്രസംഗം നടത്തി. ട്രസ്ടിമാര്‍ ഇടവകയുടെ ഉപഹാരം ഫാ. കുര്യാക്കോസ് കുമ്പക്കീലിനു സമര്‍പ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.