ഗാര്‍ലാന്റ് : കേരള അസ്സോസിയേഷന് ഓഫ് ഡാളസ് 2014-2015 രണ്ടു വര്‍ഷത്തേക്കുള്ള ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 7ന് നടക്കുമെന്ന് ഇലക്ഷന് കമ്മറ്റി അംഗങ്ങളായ ഡേവിഡ് മുണ്ടന്മാണി( ചെയര്‍പേഴ്സണ്‍), തോമസ് വടക്കേമുറിയില്‍, തോമസ് വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു. നവംബര്‍ 30ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി. 250 ഡോളര്‍ നാമനിര്‍ദ്ദേക പത്രികക്കൊപ്പം കെട്ടിവെയ്ക്കേമ്ടതാണ്. ആയിരത്തോളം അംഗസംഖ്യയുള്ള അമേരിക്കയിലെ തന്നെ വലിയ മലയാളി സംഘടനകളിലൊന്നായ കേരള അസ്സോസിയേഷന് ഓഫ് ഡാളസ് ഭരണസമിതിയിലേക്ക് വര്‍ഷങ്ങളായി മത്സരം നടക്കാറില്ല. പ്രസിഡന്റ് , സെക്രട്ടറി ഉള്‍പ്പെടെ 15 സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് രണ്ടുവര്‍ഷത്തേയ്ക്കാണ് ഭരണസമിതിയുടെ കാലാവധി.
Comments