You are Here : Home / USA News

പെന്തക്കോസ്ത് യുവജനസംഘടന വാര്‍ഷിക സമ്മേളനം ന്യൂയോര്‍ക്കില്‍

Text Size  

Story Dated: Wednesday, November 27, 2013 06:11 hrs UTC

നിബു വെള്ളവന്താനം ന്യൂയോര്‍ക്ക് : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ റീജിയനുകളിലൊന്നായ ഐ.പി.സി ഈസ്റ്റേണ്‍ റീജിയന്റെ യുവജന സംഘടനയായ പി.വൈ.പി.എ (PYPA) യുടെ വാര്‍ഷിക സമ്മേളനം ഡിസംബര്‍ 8 ന് ശനിയാഴ്ച ക്വീന്‍സില്‍ ഹോളിസിലുള്ള ഇന്‍ഡ്യാ ക്രിസ്റ്റ്യന്‍ അസ്സംബ്ലി സഭാഹാളില്‍ (88-40 192 സ്ട്രീറ്റ് , ഹോളീസ് , ന്യൂയോര്‍ക്ക് -11423) നടക്കും. പ്രസിഡന്റ് പ്രിന്‍സണ്‍ എബ്രഹാം സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും . ജനറല്‍ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. സ്റ്റീവ് ജേക്കബ് , ഗ്ലാഡ് വിന്‍ ഗീവര്‍ഗീസ് , ജസ്റ്റിന്‍ റോബിന്‍സണ്‍, എബ്രഹാം മോനീസ് ജോര്‍ജ് , ബെസ്സി തോമസ്, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വിവിധ സഭകളിലെ ശുശ്രൂഷകരും, വിശ്വാസികളും പുത്രിക സംഘടനാ ഭാരവാഹികളും, കോര്‍ഡിനേറ്റേഴ്‌സും സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് പ്രിന്‍സണ്‍ ഏബ്രഹാം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.pypa.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.