You are Here : Home / USA News

ഫൊക്കാനാ 2014 നാഷണല്‍ കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍; പ്രാരംഭ നടപടികള്‍ മുന്നേറുന്നു

Text Size  

Story Dated: Monday, November 18, 2013 11:42 hrs UTC

ഷിക്കാഗോ: ഫൊക്കാനയുടെ 2014 നാഷണല്‍ കണ്‍വന്‍ഷന്‍ ഷിക്കാഗോ ഒഹയറിലുള്ള ഹയട്ട്‌ റീജന്‍സില്‍ വെച്ച്‌ ജൂലൈ 4,5,6 തീയതികളില്‍ നടത്തുന്നതിലേക്കുള്ള വിപുലമായ ഒരുക്കങ്ങളുടെ ഭാഗമായി വിവിധ സബ്‌ കമ്മിറ്റികള്‍ക്ക്‌ രൂപം നല്‍കി. മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്നില്‍ ചേര്‍ന്ന പ്രവര്‍ത്തക സമ്മേളനത്തില്‍ ഫൊക്കാനയുടെ നാഷണല്‍ പ്രസിഡന്റ്‌ മറിയാമ്മ പിള്ള അധ്യക്ഷതവഹിച്ചു. യോഗത്തില്‍ ഫൊക്കാനയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളേയും വരുംദിവസങ്ങളില്‍ നടക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റിയും വിശദമായി അവലോകനം ചെയ്‌തു. ജോസ്‌ വര്‍ഗീസ്‌ യോഗനടപടികള്‍ നിയന്ത്രിച്ചു.

 

സ്വാഗതപ്രസംഗത്തിലൂടെ വിവിധ റീജിയണല്‍ സമ്മേളനങ്ങളുടെ തുടക്കമായ കിക്ക്‌ഓഫ്‌, ന്യൂയോര്‍ക്ക്‌- നവംബര്‍ 30, ക്ലീവ്‌ലാന്റ്‌ ഒഹായോ- ഡിസംബര്‍ 14, ഹൂസ്റ്റണ്‍ ടെക്‌സാസ്‌ - ഡിസംബര്‍ 23, ഡാളസ്‌ ടെക്‌സാസ്‌ - ഡിസംബര്‍ 28 തുടങ്ങി എല്ലാ റീജിയനുകളുടേയും തീയതികള്‍ മറിയാമ്മ പിള്ള അറിയിച്ചു. ഫൊക്കാനാ നാഷണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ കണ്‍വന്‍ഷന്റെ വിശദാംശങ്ങളെക്കുറിച്ച്‌ സുദീര്‍ഘമായി സംസാരിച്ചു.

 

ഫൊക്കാനാ നാഷണല്‍ ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍ സാമ്പത്തിക റിപ്പോര്‍ട്ടും, രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷാനി ഏബ്രഹാം ഇതുവരെ നടന്ന രജിസ്‌ട്രേഷന്‍ നടപടികളെക്കുറിച്ചും അരവിന്ദ്‌ പിള്ള, സുരേഷ്‌ ബാലചന്ദ്രന്‍, പ്രവീണ്‍ തോമസ്‌, ഹെരാള്‍ഡ്‌ ഫിഗുരേദോ, കുര്യന്‍ പി. ജോയ്‌, ഡോ. റോയി തോമസ്‌, ജേക്കബ്‌ ചിറയത്ത്‌, തോമസ്‌ മാത്യു പടന്നമാക്കല്‍, എല്‍സി വേങ്കടത്ത്‌, ലീനാ ജോസഫ്‌, ബ്രിജിത്ത്‌ ജോര്‍ജ്‌, മേഴ്‌സി ജോര്‍ജ്‌, തങ്കമ്മ പോത്തന്‍, നാരായണന്‍ കുട്ടപ്പന്‍, ശിവന്‍ മുഹമ്മ, ജയന്‍ മുളങ്ങാട്‌, കോശി വൈദ്യന്‍, തോമസ്‌ മാത്യു, ബെന്നി തോമസ്‌ തുടങ്ങിയവര്‍ വിവിധ സബ്‌കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഗ്രാന്റ്‌ സ്‌പോണ്‍സറും, കണ്‍വന്‍ഷന്‍ കണ്‍വീനറും, നാഷണല്‍ കമ്മിറ്റി അംഗവുമായ ജോയി ചെമ്മാച്ചേല്‍, ഗ്രാന്റ്‌ സ്‌പോണ്‍സറും ഐ.എം.എ പ്രസിഡന്റുമായ ജെയ്‌ബു കുളങ്ങര, ഫൊക്കാനാ കണ്‍വന്‍ഷന്‍ പേട്രണ്‍ ഡോ. അനിരുദ്ധന്‍, ഗ്രാന്റ്‌ സ്‌പോണ്‍സറായ ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌, നാഷണല്‍ കമ്മിറ്റി അംഗം ബാബു മാത്യു തുടങ്ങിയവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്‌ത്‌ സംസാരിച്ചു. സംഘടനയുടെ വിവിധ പ്രവര്‍ത്തനമേഖലകളെ ഏകോപിപ്പിച്ച്‌ പുത്തന്‍ ആശയങ്ങള്‍ക്ക്‌ രൂപം നല്‍കി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന്‌ ആഹ്വാനം ചെയ്‌തുകൊണ്ടും പങ്കെടുത്ത എല്ലാവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചുകൊണ്ടും റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ലെജി പട്ടരുമഠം യോഗത്തില്‍ സംസാരിച്ചു. തോമസ്‌ മാത്യു പടന്നമാക്കല്‍ (ചെയര്‍മാന്‍, നാഷണല്‍ കണ്‍വന്‍ഷന്‍ പബ്ലിസിറ്റി കമ്മിറ്റി) ഒരു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.