You are Here : Home / USA News

രണ്ടു മക്കളെ കാറിലിട്ട് കത്തിച്ച് ഇന്ത്യാക്കാരനായ പിതാവ് ആത്മഹത്യ ചെയ്തു

Text Size  

Story Dated: Wednesday, May 15, 2019 01:46 hrs UTC

പി.പി. ചെറിയാന്‍
 
ഫോര്‍ട്ട് വര്‍ത്ത്: നാലും മൂന്നും വയസ്സുള്ള രണ്ടു കുട്ടികളെ കാറിലിട്ട് പൂട്ടി തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം പിതാവ് മന്‍ധീപ് സിംഗിനെ (37) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മെയ് 12-നു ഞായറാഴ്ച കുക്ക് കൗണ്ടിയിലാണ് സംഭവം. റോഡിന്റെ മധ്യത്തില്‍ കത്തിക്കൊണ്ടിരുന്ന കാറിലാണ് നാലു വയസ്സുള്ള അജിത് സിംഗിന്റേയും സഹോദരി മെഹര്‍ കൗറിന്റേയും (3) കത്തിക്കരിഞ്ഞ ശരീരം പിറകിലെ സീറ്റില്‍ നിന്നും ഞായറാഴ്ച  പോലീസ് കണ്ടെടുത്തത്. 
 
പിതാവിനുവേണ്ടിയുള്ള തെരച്ചില്‍ നടത്തുന്നതിനിടെയാണ് മന്‍ദീപ് സിംഗിന്റെ മൃതദേഹം വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ വൃക്ഷനിബിഡമായ സ്ഥലത്തുനിന്നും പോലീസ് പിറ്റേന്ന്  കണ്ടെടുത്തത്. 
 
കൊല്ലപ്പെട്ട രണ്ടു കുട്ടികള്‍ മാത്രമാണ് ഇവര്‍ക്കുണ്ടായിരുന്നത്. 2016-ല്‍ ഭാര്യയെ മര്‍ദ്ദിച്ച കേസില്‍ സിംഗിനെ അറസ്റ്റ് ചെയ്ത് കേസെടുത്തിരുന്നു. പതിനഞ്ചു മാസത്തെ പ്രൊബേഷനും ഈ കേസില്‍ സിംഗിന് കോടതി വിധിച്ചിരുന്നു. 2017-ല്‍ ഭാര്യ വിവാഹമോചനത്തിന് ഫയല്‍ ചെയ്തു.  കഴിഞ്ഞ വര്‍ഷം കോടതി വിവാഹ മോചനം  അംഗീകരിച്ചിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.