You are Here : Home / USA News

തോമസ് പി. ചാക്കൊ ഡാളസ്സില്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 08, 2013 11:59 hrs UTC

ഗാര്‍ലാന്റ്(ഡാളസ്): കോഴഞ്ചേരി പാലത്തും തലക്കല്‍ തോമസ് പി.ചാക്കൊ(അച്ചന്‍ കുഞ്ഞ്) 67 വയസ്സ് നവംബര്‍ 7 വ്യാഴാഴ്ച രാവിലെ ഗാര്‍ലാന്റ് ബെയ്‌ലര്‍ ആശുപത്രിയില്‍ വെച്ച് നിര്യാതനായി. മരാമണ്‍ കണ്‍വന്‍ഷന്റെ പ്രധാന സംഘാടകന്‍ കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമാ ഇടവക കൈസ്ഥാനസമിതിഅംഗം എന്നനിലകളില്‍ മാര്‍ത്തോമ്മാ സഭയില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുള്ള തോമസ് പി. ചാക്കൊ ഏകദേശം 20 വര്‍ഷം മുമ്പാണ് കുടുംബസമ്മേതം അമേരിക്കയില്‍ എത്തിയത്. ഡാളസ്സില്‍ സ്ഥിരതാമസമാക്കിയ അച്ചന്‍കുഞ്ഞ് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക വൈസ് പ്രസിഡന്റ് മണ്ഡലം മെബര്‍, സെന്റ് പോള്‍സ് ദേവാലയ നിര്‍മ്മാണ ഫിനാന്‍സ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബെയ്‌ലല്‍ ഹോസ്പിറ്റല്‍ ഉദ്യോഗസ്ഥയായ കുഞ്ഞമ്മ തോമസാണ് ഭാര്യ.

 

മക്കള്‍ എലിസബത്ത്(ജീന)-റന്‍ജു(ഇര്‍വിങ്ങ്), മാത്യൂ(ജിബു)- നിഷല്‍(ഗാര്‍ലന്റ്). മെമ്മോറിയല്‍ സര്‍വ്വീസ് മസ്‌കിറ്റ് ബാര്‍ണീസ് ബ്രിഡ്ജിലുള്ള ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നവംബര്‍ 8 വെള്ളിയാഴ്ച വൈകീട്ട് 5.30 മുതല്‍ 8.30 വരെ. തുടര്‍ന്ന് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും. കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ സംസ്‌ക്കാരം നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.