You are Here : Home / USA News

മാണി സാറിനും , ഡോ. ബാബു പോളിനും പ്രണാമം: രമേശ് ചെന്നിത്തല മുഖ്യ അതിഥി

Text Size  

Story Dated: Friday, April 26, 2019 12:43 hrs UTC

 
പി.സി.മാത്യു
 
 
ഡാളസ്: കേരളത്തിന്റെ രാഷ്ട്രീയ അതികായകനായിരുന്ന മാണി സാറിനും , ഡോ. ബാബു പോളിനും പ്രണാമം അര്‍പ്പിച്ചു ഡാളസിലെ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന അനുസ്മരണ യോഗം ഏപ്രില്‍ 28, ഞായറാഴ്ച വൈകിട്ട് 7:30 നു  ഗാര്‍ലാന്റിലെ കിയ ഇമ്പോര്‍ട്ടിന്റെ ഹാളില്‍ വച്ച് നടത്തുന്നു.
 
 വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ്, പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക ഡാളസ് ചാപ്റ്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വേദിയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.
 
 യോഗം നടക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം:  580 ഇമേെഹലഴഹലി ഉൃ., ഏമൃഹമിറ, ഠഃ 75043
 
വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്‍  ചെയര്‍മാന്‍ പി. സി. മാത്യു (പ്രവാസി കേരള കോണ്‍ഗ്രസ് നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ്),  റീജിയന്‍ പ്രസിഡന്റ്  ജെയിംസ് കൂടല്‍ (ക അ ജ ഇ  ഹൂസ്റ്റന്‍ ചാപ്റ്റര്‍ പ്രസിഡന്റ്), റീജിയന്‍ ബിസിനസ് ഫോറം  പ്രസിഡന്റ് ഫ്രിക്‌സ് മോന്‍ മൈക്കിള്‍, റീജിയന്‍ സ്ട്രാറ്റജിക് ഫോറം പ്രസിഡന്റ് പാസ്റ്റര്‍ ഷാജി കെ. ഡാനിയേല്‍ (അഗാപ്പെ) പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ് ഡോ. ഷിബു സാമുവേല്‍, പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷണല്‍ വൈസ് പ്രസിഡന്റ് ബാബു പടവത്തില്‍, നാഷണല്‍ സെക്രട്ടറി തോമസ് എബ്രഹാം, മുതലായ ര്‍ക് പുറമെ ഡാളസിലെ  വിവിധ സംഘടനാ പ്രതിനിധികളും ഡാളസിലെ കേരളാ കോണ്‍ഗ്രസ്, കോണ്‍ഗസ്, ഇടതു പക്ഷ മുന്നണി നേതാക്കളും അനുസ്മരണ യോഗത്തിലേക്ക് ക്ഷണിതാക്കളാണ്.
 
പ്രോവിന്‌സിനുവേണ്ടി പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകം, സെക്രട്ടറി ഷേര്‍ളി ഷാജി നിരക്കല്‍. ട്രഷറാര്‍ തോമസ് ചെല്ലേത് മുതലായവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും. 
 
Contact Points : 9729996877  / 4692366084 / 469660552 / 2143946821

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.