You are Here : Home / USA News

മിലന്‍, ലാനയുടെ കണ്‍വന്‍ഷന്‍ കിക്കോഫ്‌ നടത്തി

Text Size  

Story Dated: Thursday, November 07, 2013 11:58 hrs UTC

വിനോദ്‌കൊണ്ടൂര്‍ഡേവിഡ്

 

ഡിട്രോയ്റ്റ്: മലയാളഭാഷയേയും കവിതകളെയും സ്‌നേഹിക്കുന്ന ഒരുപറ്റം ഭാഷസ്‌നേഹികളുടെ കൂട്ടായ്മയായ മിഷിഗണ്‍ മലയാളി ലിറ്റററി അസോസ്സിയേഷന്റെ ശരത്ക്കാലസമ്മേളനം, കവിയരങ്ങിനൊപ്പം നടത്തപ്പെട്ടു. മൗനപ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടികളില്‍ മിലന്‍ പ്രസിഡന്റ് തോമസ്‌ കര്‍ദിനാള്‍ ആദ്യക്ഷനയിരുന്നു. പുതുതായി സംഘടനയുടെ അംഗത്വം സ്വീകരിച്ചവരെ അദ്ദേഹം മിലനിലേക്ക്‌ സ്വാഗതം ചെയ്തു. ജാതി , മത , സംഘടന രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന മിഷിഗണ് മലയാളീലിറ്റററി അസോസ്സിയേഷന്റെ പ്രവര്‍ത്തനമേഖല ശ്രീ.തോമസ്‌ കര്‍ദിനാള്‍ അവര്‍ക്ക് പരിചയപ്പെടുത്തി. സെക്രട്ടറി ബിന്ദുപണിക്കര്‍ മലയാളഭാഷ എങ്ങനെ പുതുതലമുറയ്ക്ക്പരിചയപെടുത്താമെന്നും എന്നതിനെ കുറിച്ച്‌ സംസാരിച്ചു അതോടൊപ്പം ഭാവിയിലേക്കുള്ള പ്രോഗ്രാം ലിസ്റ്റും തയാറാക്കി.

 

തുടര്‍ന്ന് ട്രഷറര്‍ മനോജ്കൃഷ്ണന്‍ വരവ്‌ചെലവ് കണക്കുകളും പ്രോഗ്രമ്മുകള്‍ക്കുള്ള ബഡ്ജറ്റും അവതരിപ്പിച്ചു. ഈമാസം 29, 30 തീയതികളില്‍ ഷിക്കാഗോയില്‍ വച്ച്‌നടക്കുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ്‌നോര്‍ത്ത് അമേരിക്ക (ലാന) യുടെ 9 ആമത്കണ്വന്‍ഷന്‍, ലാനജോയിന്റ്‌സെക്രട്ടറി, കവിയും എഴുത്തുകാരനുമായ അബ്ദുള്‍പുന്നയൂര്‍ക്കുളം ഡോ: ഡിഎസ്‌നായര്‍ക്ക് രജിസ്ട്രഷന്‍ഫോം നല്കി മിഷിഗണില്‍ കിക്കോഫ്‌ നടത്തി. അതിനുശേഷം സമ്മേളനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ 'കവിയരങ്ങ്' നടത്തപ്പെട്ടു. അബ്ദുള്‍പുന്നയൂര്‍ക്കുളം രചിച്ച ' സ്‌നേഹസൂചി' എന്ന കവിത അദ്ദേഹം അവതരിപ്പിക്കുകയും, മിലന്‍ വൈസ്പ്രസിഡന്റ് ജെയിംസ്‌കുരീക്കാട്ടിലും ജോയിന്റ്‌സെക്രട്ടറി അനിലഫിലിപ്പും കവിതയ്ക്ക്‌ നിരൂപണം നല്കി.ഖണ്ഡനമല്ല മണ്ഡനമാണ് കവിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായകമാകുന്നതെന്ന് അനില്‍ഫിലിപ്പ് അഭിപ്പ്രായപ്പെട്ടു. രാജീവ്കാട്ടില്‍, ശബരിസുരേന്ദ്രന്‍, വിനോദ്‌കൊണ്ടൂര്‍ഡേവിഡ് തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. ജെയിംസ്‌കുരീക്കാട്ടില്‍ കൃതജ്ഞത രേഖപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ്‌കര്‍ദിനാള്‍ : 5867477801, അബ്ദുള്‍ പുന്നയൂര്‍ക്കുളം: 5869441805

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.