You are Here : Home / USA News

ഡാളസില്‍ ഇന്റര്‍ ചര്‍ച്ച് പെയിന്റിംഗ് മത്സരവും എക്‌സിബിഷനും സംഘടിപ്പിക്കുന്നു

Text Size  

Story Dated: Thursday, March 28, 2019 10:16 hrs UTC

ഷാജി രാമപുരം

 

ഡാളസ്: മാര്‍ത്തോമ്മ ഇന്റര്‍ ചര്‍ച്ച് പെയിന്റിംഗ് മത്സരം ഏപ്രില്‍ 6 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2 മണി വരെ ഡാളസ് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ പള്ളിയങ്കണത്തില്‍ വെച്ച് (1400 W Frankford Rd, Carrollton, Tx - 75007) നടത്തപ്പെടുന്നു. മത്സരം മാര്‍ത്തോമ്മ യുവജനസഖ്യം ഡാളസ് കരോള്‍ട്ടന്റെ നേതൃത്വത്തില്‍ ആണ് സംഘടിപ്പിക്കുന്നത്. കിന്‍ഡര്‍ഗാര്‍ഡന്‍ മുതല്‍ പന്ത്രണ്ടാം ഗ്രെയിഡ് വരെയുള്ളവരെ ഏഴ് വിഭാഗങ്ങളായി തിരിച്ചും, കോളേജ് ലെവല്‍ മുതല്‍ മുകളിലോട്ടുള്ളവരെ മറ്റൊരു വിഭാഗമായും തിരിച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പാഷന്‍ ഇന്‍ ക്രീയേഷന്‍ എന്ന വിഷയത്തെ അധികരിച്ച് ആണ് മത്സരം നടത്തപ്പെടുന്നത് എന്ന് കണ്‍വീനര്‍മാരായ റെനി ഈപ്പന്‍, ലിഫി ചെറിയാന്‍, ഷെര്‍വിന്‍ എ.ബാബു എന്നിവര്‍ അറിയിച്ചു. ഏപ്രില്‍ 5 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍ 8 മണി വരെ കരോള്‍ട്ടന്‍ മാര്‍ത്തോമ്മ പള്ളിയങ്കണത്തില്‍ വെച്ച് പെയിന്റിംഗ് എക്‌സിബിഷന്‍ നടത്തപ്പെടുന്നതാണെന്ന് യുവജനസഖ്യം പ്രസിഡന്റ് റവ.വിജു വര്‍ഗീസ്, സെക്രട്ടറി ആശ തോമസ് എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.