You are Here : Home / USA News

സെന്റ് മേരിസ് അച്ചാറുകള്‍ വിതരണത്തിനെത്തി, വമ്പിച്ച ജനത്തിരക്കോടെ ആവശ്യക്കാര്‍

Text Size  

Story Dated: Tuesday, March 05, 2019 12:18 hrs UTC

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ മാര്‍ച്ച് രണ്ടാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് “സെന്റ് മേരിസ് പിക്കിള്‍സ്”എന്ന നാമധേയത്തില്‍ തയ്യാറാക്കുന്ന അച്ചാര്‍ നിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനം ചിക്കാഗോ സെന്റ് തോമസ് രൂപത ചാന്‍സലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശ്ശേരി നിര്‍വഹിച്ചു. ഇടവകയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ലിജിന്‍ ഓഫ് മേരി & വിമന്‍സ് മിനിസ്ട്രീ സംഘടനകളുടെ നേതൃത്വത്തില്‍ പാചകം ചെയ്‌തെടുത്ത വിവിധയിനം അച്ചാറുകളാണ് വിതരണത്തിനായി തയ്യാറാക്കിയത്. നാരങ്ങാ, ഇഞ്ചി, വെളുത്തുള്ളി, കാരറ്റ്, ബീറ്റ്‌റൂട്ട്, നെല്ലിക്ക, ഈന്തപ്പഴം തുടങ്ങി നിരവധി കാര്‍ഷിക ഉത്പന്നങ്ങള്‍ കൊണ്ടുള്ള അച്ചാറുകള്‍ ആണ് പ്രാരംഭ വിതരണത്തിനായി തയ്യാറാക്കിയത്. സാധാരണ അച്ചാറുകളില്‍ കാണാറുള്ള ആരോഗ്യ പ്രശ്‌നത്തിന് വഴിയൊരുക്കാവുന്ന ഘടകങ്ങള്‍ കഴിവതും ഒഴിവാക്കി മിതമായ വിലക്ക് ഗുണമേന്മയേറിയ അച്ചാറുകള്‍ ഞായറാഴ്ച സെന്റ് മേരിസില്‍ വിതരണം ചെയ്തു. ആവശ്യക്കാരുടെ വന്‍തിരക്കാണ് ആദ്യദിനംതന്നെ അനുഭവപ്പെട്ടത്. ഇടവകവികാരി മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍, ഫാ. ബിന്‍സ് ചേത്തലില്‍ എന്നിവര്‍ ഇരു മിനിസ്ട്രിയിലും പ്രവര്‍ത്തിക്കുന്ന വനിതകളുടെ മേല്‍നോട്ടത്തില്‍ ഒരുക്കിയ ഈ പുതു സംരംഭത്തിന് എല്ലാവിധ വിജയ ആശംസകളും നേര്‍ന്നു. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍.ഒ) അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.