You are Here : Home / USA News

ഫോമ വെസ്റ്റേണ്‍ റീജിയന് പുതിയ നേതൃത്വം

Text Size  

Story Dated: Thursday, January 24, 2019 02:11 hrs UTC

(പന്തളം ബിജു തോമസ്‌)

ലോസ് ആഞ്ചലസ്: അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫോമയുടെ ഏറ്റവും വലിയ റീജിയനായ വെസ്റ്റ് കോസ്റ്റ് റീജിയനന്‍റെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ റീജിയണല്‍ കമ്മറ്റി രൂപീകരിച്ചു. ഫോമ റീജിയനല്‍ വൈസ് പ്രസിഡന്റ് ജോസഫ്‌ ഔസോയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫോമയുടെ നിലവിലുള്ള പദ്ധതി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയുണ്ടായി.

റീജിയന്‍റെ ഭാവി പരിപാടികള്‍ വമ്പിച്ച വിജയകരമാക്കി നടത്തുവാന്‍ വേണ്ടി വിപുലമായ റീജിയണല്‍ കമ്മറ്റി രൂപീകരിച്ചു. ഫോമ വെസ്റ്റ് കോസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസഫ്‌ ഔസോ, ഫോമാ വൈസ് പ്രസിഡന്റ്‌ വിന്‍സെന്റ്‌ ബോസ് മാത്യു, ഫോമാ ജോയിന്റ് സെക്രെട്ടറി സാജു ജോസഫ്‌, ഫോമാ പബ്ളിക്ക് റിലേഷന്‍സ് ഓഫീസര്‍ പന്തളം ബിജു തോമസ്‌, നാഷണല്‍ കമ്മറ്റിയംഗങ്ങളായ സിജില്‍ പാലയ്ക്കലോടി, ജോസ് വടകര, ഫോമാ വനിതാ പ്രതിനിധി ഡോക്ടര്‍ സിന്ധു പൊന്നാരത്ത്, ഫോമാ യൂത്ത് പ്രതിനിധി ഏഞ്ചല സുരേഷ്, ഫോമാ ബൈലോ കമ്മറ്റി ചെയര്‍മാന്‍ സാം ഉമ്മന്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച റീജിയണല്‍ കമ്മറ്റിയില്‍ റീജിയണല്‍ ചെയര്‍മാനായി പോള്‍ ജോണ്‍ (റോഷന്‍, സിയാറ്റില്‍), സെക്രട്ടറിയായി ടോജോ ടോജോ തോമസിനെയും, വൈസ് ചെയര്‍പേഴ്സനായി സുജ ഔസോയെയും, ജോയിന്റ് സെക്രെട്ടറിയായി രശ്മി നായരെയും, ട്രെഷററായി പ്രിന്‍സ് നെച്ചിക്കാട്ടിനെയും, പി.ആര്‍.ഒ. ആയി ബിന്ദു ടിജിയെയും വുമണ്‍സ് ഫോറം കണ്‍വീനറായി ജാസ്മിന്‍ പരോളിനെയും കമ്മറ്റിയംഗങ്ങളായി ജുപ്പി ജോര്‍ജ്, ജെയിന്‍ സോണി, മാത്യു ചാക്കോ, ടോജോ ലോണ, സാജന്‍ മൂലേപ്ലാക്കല്‍, ജോര്‍ജ് കുട്ടി തോമസ്‌, ബൈജു ആന്റണി എന്നിവരെയും തിരഞ്ഞെടുത്തു.

റീജിയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ റീജിയണല്‍ പ്രവര്‍ത്തനോല്ഘാടനവും, റീജിയണല്‍ വുമണ്‍സ് ഫോറത്തിന്റെ ഭാവി പരിപാടുകളുടെ കിക്കോഫും നടത്തുവാന്‍ തീരുമാനിച്ചു. റീജിയന്റെ ഭാവിപരിപാടികളുടെ കൂടുതല്‍ വിവരങ്ങളും തീയതികളും അടുത്ത കമ്മറ്റി മീറ്റിംഗിനു ശേഷം അറിയിക്കുന്നതായിരിക്കുമെന്ന് റീജിയണല്‍ വൈസ് പ്രസിഡന്റ്‌ ജോസഫ് ഔസോയും റോഷനും ടോജോ തോമസും സംയുക്തമായി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.