You are Here : Home / USA News

കെ.സി.എസ്‌ ക്‌നാനായ നൈറ്റ്‌ ശ്രദ്ധേയമായി

Text Size  

Story Dated: Friday, November 01, 2013 02:14 hrs UTC

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ (കെ.സി.എസ്‌.) ഏറ്റവും വലിയ കൂട്ടായ്‌മയായ ക്‌നാനായ നൈറ്റ്‌ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ഒക്‌ടോബര്‍ 26-ാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ 6.30 ന്‌ മെയിന്‍ ഈസ്റ്റ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ്‌ ക്‌നാനായ നൈറ്റ്‌ നടത്തപ്പെട്ടത്‌. കെ.സി.എസ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ട ക്‌നാനായ നൈറ്റ്‌ സമ്മേളനം കെ.സി.സി.എന്‍.എ. പ്രസിഡന്റ്‌ ടോമി മ്യാല്‍ക്കരപ്പുറം നിലവിളക്കുകൊളുത്തി ഉദ്‌ഘാടനം ചെയ്‌തു.

ഫാ. എബ്രഹാം മുത്തോലത്ത്‌, ഫാ. സജി പിണര്‍കയില്‍. ഫാ. സിജു മുടക്കോടി. ഡോ. മാത്യു ജോസഫ്‌ തിരുനെല്ലിപ്പറമ്പില്‍, ജ്യോതിഷ്‌ കുടിലില്‍, ചിന്നു തോട്ടം, സെറിന്‍ മഠയനക്കാവില്‍, ദീപു കണ്ടാരപ്പള്ളി, ജസ്‌മോന്‍ പുറമഠത്തില്‍, ജൂബി വെന്നലശേരി, ബാബു തൈപ്പറമ്പില്‍, ജസ്റ്റിന്‍ തെങ്ങനാട്ട്‌, ജോസ്‌ ഓലിയാനിക്കല്‍, സജി ഇറപ്പുറം, സക്കറിയ ചേലയ്‌ക്കല്‍, പ്രതിഭാ തച്ചേട്ട്‌, രാജേഷ്‌ കിഴക്കേതില്‍, ജയ്‌മോന്‍ നന്ദികാട്ട്‌, സിറിള്‍ മാളേക്കത്തറ, ഷെയിന്‍ നെടിയകാലാ, സമയാ തേക്കുംകാട്ടില്‍, ഷിബു മുളയാനിക്കുന്നേല്‍, ജേക്കബ്‌ പുല്ലാപ്പള്ളി, ജേക്കബ്‌ മണ്ണാര്‍കാട്ടില്‍, എന്നിവര്‍ ഉദ്‌ഘാടന സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

അന്‍പതില്‍പരം ഗ്രാന്റ്‌ പേരന്റ്‌സിന്റെ പ്രാര്‍ത്ഥനാ സമ്മേളനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ സെറിന്‍ മഠയനക്കാവില്‍ അമേരിക്കന്‍ ദേശീയഗാനവും, എലീസാ തോട്ടങ്കല്‍ ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു.
കെ.സി.എസിന്റെ വിവിധ പോഷകസംഘടനകളായ കിഡ്‌സ്‌ ക്ലബ്‌, കെ.സി.ജെ.എല്‍., കെ.സി.വൈ.എല്‍., യുവജനവേദി, വുമന്‍സ്‌ ഫോറം, ഗ്രാന്റ്‌ പേരന്റസ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഇരുന്നൂറ്റമ്പതോളം കലാകാരന്മാരും കലാകാരികളും പങ്കെടുത്ത കലാസന്ധ്യ ക്‌നാനായ നൈറ്റിന്‌ മാറ്റേകി. ``സ്റ്റേജസ്‌ ഓഫ്‌ എ വുമണ്‍'' എന്ന പേരില്‍ ചിന്നു തോട്ടം കോറിയോഗ്രാഫ്‌ ചെയ്‌ത പ്രോഗ്രാം പ്രേക്ഷകരുടെ മുക്തകണ്‌ഠ പ്രശംസയ്‌ക്ക്‌ അര്‍ഹമായി. അതോടൊപ്പം മികച്ച പ്രകടനം കിഡ്‌സ്‌ ക്ലബ്‌, കെ.സി.ജെ.എല്‍., യുവജനവേദി, കെ.സി.വൈ.എല്‍. എന്നിവരും നടത്തുകയുണ്ടായി.

നാഷണല്‍ വുമന്‍സ്‌ ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന കുക്ക്‌ ബുക്കിന്റെ ഉദ്‌ഘാടനം അന്നമ്മ നെടിയകാലായും, ധനശേഖരണത്തിന്റെ ഉദ്‌ഘാടനം ഡോ. സള്‍ഗാ ഇടുക്കുതറയും നിര്‍വ്വഹിക്കുകയുണ്ടായി. സമുദായ സംഘടനയുടെ കൂട്ടായ്‌മയ്‌ക്ക്‌ ശക്തമായ പിന്തുണ യോഗത്തില്‍ പ്രസംഗിച്ച ഫാ. എബ്രഹാം മുത്തോലത്ത്‌, ഫാ. സജി പിണര്‍കയില്‍, ഫാ. സിജു മുടക്കോടിയില്‍, ഡോ. മാത്യു ജോസഫ്‌ തിരുനെല്ലിപ്പറമ്പില്‍, ജ്യോതിഷ്‌ കുടിലില്‍ എന്നിവര്‍ പ്രഖ്യാപിക്കുകയുണ്ടായി. ജൂബി വെന്നലശേരി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.