You are Here : Home / USA News

ഫ്രാന്‍സിസ് ജോര്‍ജിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Monday, November 19, 2018 10:46 hrs UTC

ന്യൂയോര്‍ക്ക്: അമേരിക്ക സന്ദര്‍ശിക്കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജി(എക്‌സ് എം.പി.)ന്, പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍, നവംബര്‍ 24-ാം തീയതി ശനിയാഴ്ച 3pm(മൂന്നു മണിക്ക്), ക്വീന്‍സിലുള്ള കേരളാ കള്‍ച്ചറല്‍ സെന്ററില്‍ വച്ച് സ്വീകരണം നല്‍കുന്നു. ഫോമാ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍, കൂടാതെ വിവിധ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം. ജോര്‍ജിന്റെ മകനായ ഫ്രാന്‍സിസ് ജോര്‍ജ് രണ്ടു തവണ ഇടുക്കി മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. എന്നും കര്‍ഷകര്‍ക്കുവേണ്ടി ശക്തമായ നിലപാടുകള്‍ എടുക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ്, അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമയാണ്. സ്വീകരണ യോഗത്തിലേക്ക് ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. അഡ്രസ്: കേരള കള്‍ച്ചറല്‍ സെന്റര്‍ 222-16 Bradock Ave, Queens Village-NY.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സഖറിയാ കരുവേലി:516 300 3285 ജോണ്‍ സി വര്‍ഗീസ്: 914 643 3700 ഷോളി കുമ്പിളുവേലി: 914 330 6340 ഫിലിപ്പ് മഠത്തില്‍: 917 459 7819 കുഞ്ഞ് മാലിയില്‍: 516 503 8082 അജിത്ത് കൊച്ചുകൊടിയില്‍: 516 225 2814 ബേബിക്കുട്ടി തോമസ്: 516 974 1735

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.