You are Here : Home / USA News

പ്രതിഭാ ആര്‍ട്‌സിന്റെ 'പ്രതിഭോത്സവം 2018' വര്‍ണാഭമായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, November 13, 2018 11:57 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ പ്രതിഭാ ആര്‍ട്‌സ് അവതരിപ്പിച്ച സ്‌റ്റേജ് ഷോ 'പ്രതിഭോത്സവം 2018' വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ കൊണ്ട് ഹൂസ്റ്റണിലെ കലാസ്വാദകര്‍ക്കു വേറിട്ട അനുഭവം നല്‍കി. ഒക്ടോബര്‍ 28 നു ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍ നടത്തപ്പെടുന്നു. സ്റ്റാഫോര്‍ഡിലുള്ള ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടികള്‍ നടത്തിയത് . കലാപരിപാടികളോടനുബന്ധിച്ചു നടന്ന ഉത്ഘാടന സമ്മേളനത്തില്‍ സുഗു ഫിലിപ്പ് സ്വാഗതം ആശംസിച്ചു. റവ. ഫാ. ഐസക് പ്രകാശ്, സ്റ്റാഫൊര്‍ഡ് സിറ്റി കൗണ്‍സില്‍ അംഗം കെന്‍ മാത്യു, ഡബ്ല്യൂ.എം. സി. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ്.കെ. ചെറിയാന്‍, കോട്ടയം ക്ലബ് പ്രസിഡന്റ് ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍ തുടങ്ങിവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി ഉത്ഘാടനം നിര്‍വഹിച്ചു. മുഖ്യ പ്രഭാഷകനായിരുന്ന റവ. ഫാ. ഐസക് പ്രകാശ് പ്രതിഭാ ആര്‍ട്‌സിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുകയും കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഭാവുകങ്ങളും ആശംസിച്ചു.

 

ഹൂസ്റ്റണിലെ കലാ സാഹിത്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിനുള്ള ധനസമാഹരണാര്‍ത്ഥം നടത്തിയ പ്രതിഭോത്സവ സന്ധ്യസംഗീത നൃത്ത വിനോദ പരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്നു. . ഗാനമേള, മിമിക്‌സ്, നൃത്തങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് 'പ്രതിഭോത്സവം 2018' ല്‍ ഒരുക്കിയിരുന്നത്. ഹൂസ്റ്റണിലെ പ്രമുഖ ഗായകര്‍ കൂടിയായ ആന്‍ഡ്രൂസ്, വിനു, വിശാല്‍, റോഷി, മധു, ബാബു, ജെറിന്‍,ജിഷ , മഹിമ, മീര, മെറില്‍ തുടങ്ങിവര്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ നിറഞ്ഞ കൈയടികളാണ് ലഭിച്ചത്. ലക്ഷ്മി പീറ്റര്‍, സോണിയാ, സെബാസ്റ്റ്യന്‍ തുടങ്ങിവര്‍ അവതരിപ്പിച്ച നൃത്ത്യ നൃത്തങ്ങള്‍ വര്‍ണ മനോഹരമായിരുന്നു. സുശീല്‍, ശരത്, സുഗു, റെനി ടീമിന്റെ മിമിക്‌സ് പരേഡും ഫിഗര്‍ ഷോയും പ്രതിഭോത്സവത്തിനു വേറിട്ട മുഖം നല്‍കി. സുഗു ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു. ആന്‍ഡ്രൂസ് ജേക്കബ് എം. സി യായി പരിപാടികള്‍ ആദ്യവസാനം നിയന്ത്രിച്ചു. ഈ പരിപാടിയില്‍ നിന്നും ലഭിച്ച വരുമാനം കോട്ടയത്തുള്ള 'അമ്മവീട്' അനാഥാലായത്തിനു സംഭാവന നല്‍കുന്നതിനായി കോട്ടയം ക്ലബ് പ്രസിഡണ്ട് ജോസ് ജോണ്‍ തെങ്ങുംപ്ലാക്കലിനെ ഏല്പിച്ചു. റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.