You are Here : Home / USA News

മീട്ടാ അഗര്‍വാളിന് ന്യൂയോര്‍ക്ക് ടൈംസില്‍ എഡിറ്ററായി നിയമനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 24, 2018 10:32 hrs UTC

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ ജേണലിസ്റ്റ് മീട്ടാ അഗര്‍വാളിനെ ആര്‍ട്ട്‌സ് ആന്റ് ലിഷര്‍ എഡിറ്ററായി ന്യൂയോര്‍ക്ക് ടൈംസില്‍ നിയമനം നല്‍കിയതായി ഒക്ടോബര്‍ 15 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ എഡിറ്റര്‍ ഗില്‍ബര്‍ട്ട് ക്രൂസ് സിയാ മൈക്കിള്‍ എന്നിവര്‍ പറഞ്ഞു. നീണ്ട ഫീച്ചറുകളും എസ്സെകളും എല്ലാ ഞായറാഴ്ചകളിലും ആര്‍ട്ട്‌സ് ആന്റ് ലിഷര്‍ എന്ന പേജില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ ഉത്തരവാദിത്വമാണ് അഗര്‍വാളിനെ ഏല്പിച്ചിരിക്കുന്നത്. എന്റര്‍ടെയ്ന്‍മെന്റ് വീക്കിലിയില്‍ 11 വര്‍ഷം കറസ്‌പോണ്ടന്റ്, എക്‌സിക്യൂട്ടീവ് എഡിറ്റര്‍, ഡെപ്യൂട്ടി എഡിറ്റര്‍ തുടങ്ങിയ തസ്തികയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലൈഫ് മാഗസിനിലും അഗര്‍വാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മോഡേണ്‍ ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ന്യുയോര്‍ക്ക് ടൈംസിന്റെ കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. പ്രഗല്‍ഭരായ എഡിറ്റര്‍മാരോടൊപ്പം പ്രവര്‍ത്തിക്കുന്നതു ഒരു ഭാഗ്യമായും കരുതുന്നതായി അഗര്‍വാള്‍ പറഞ്ഞു. മാധ്യമരംഗത്തു ഉന്നത നിലവാരം പുലര്‍ത്തുന്ന അഗര്‍വാളിനെ പോലുള്ള എഡിറ്റര്‍മാര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ വരുന്നതില്‍ ഞങ്ങള്‍ക്കും അഭിമാനമുണ്ടെന്ന് ഗില്‍ബര്‍ട്ട് ക്രൂസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.