You are Here : Home / USA News

ശാന്തിഗ്രാം ഇനി ന്യുയോര്‍ക്ക് നഗരത്തിലും

Text Size  

Story Dated: Wednesday, October 17, 2018 12:00 hrs UTC

ശാന്തിഗ്രാം കേരളയുടെ പുതിയ സംരംഭത്തിന് മാൻഹാട്ടനിൽ തുടക്കമായി. ശാന്തിഗ്രാമിന്റെ പുതിയ ആയുർവേദ പഞ്ചകർമ്മ തെറാപ്പി സെൻറർ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ദേവദാസൻ നായർ ഉദ്ഘാടനം ചെയ്തു. ഈ മാസം 14നായിരുന്നു ഉദ്ഘാടനം. യു.എസ് മുൻ ചീഫ് ടെക്നോളജി ഓഫീസർ ജോർജ് അബ്രഹാം ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പലവിധ ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ന്യൂയോർക്ക് നിവാസികൾക്ക് വലിയ ആശ്വാസം നൽകാൻ ശാന്തിഗ്രാമിന് സാധിക്കുമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ദേവദാസൻ നായർ പറഞ്ഞു. ആയുർവേദത്തിൽ സമഗ്രമായ ചികിത്സക്കൊപ്പം പഴക്കം ചെന്നതും വിട്ടുമാറാത്തതുമായ രോഗങ്ങൾക്കുൾപ്പടെയുള്ള ചികിത്സയും ഇവിടെ ലഭ്യമാണ്. പ്രഗത്ഭരും അനുഭവ സമ്പന്നരുമായ ഡോക്ടർമാരുടെ സേവനം, പ്രഗത്ഭരായ പഞ്ചകർമ വിദഗ്ധർ, ചീഫ് കൺസൽട്ടന്റ് ഡോ. അംബിക നായരുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധന എന്നിവ ശാന്തിഗ്രാമിന്റെ പ്രത്യേകതകളാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ചികിത്സക്കായി പ്രത്യേക മുറികൾ ഉൾപ്പടെയുള്ള സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. മാൻഹാട്ടനിലെ പാർക്ക് അവന്യൂവിലുള്ള ഗ്രാൻഡ് സെൻട്രൽ സ്റ്റേഷന് സമീപമാണ് ആയുർവേദ പഞ്ചകർമ്മ തെറാപ്പി സെൻറർ പ്രവർത്തിക്കുന്നത്. 30 ഈസ്റ്റ് 40th സ്ട്രീറ്റ് സ്യൂട്ട് 607 ലാണ് ശാന്തിഗ്രാമിന്റെ പ്രവർത്തനം. ന്യൂയോർക്ക് നഗരത്തിന്റെ അഞ്ച് പ്രധാന ഭാഗങ്ങളായ ന്യൂയോർക്ക് സിറ്റി, ലോങ്ങ് ഐലൻഡ്, അപ്സ്റ്റേറ്റ് ന്യൂയോർക്ക്, കണക്റ്റിക്കട്ട്, ജേഴ്സി സിറ്റി എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് എളുപ്പം എത്തിച്ചേരാവുന്ന വിധത്തിലാണ് സ്ഥാപനം നിലകൊള്ളുന്നത്. ശാന്തിഗ്രാമിന് പിന്തുണ നൽകുന്ന എല്ലാവരോടും ശാന്തിഗ്രാം ആയുർവേദ ഗ്രൂപ്പ് ചെയർമാനും സ്ഥാപകനുമായ ഡോക്ടർ ഗോപിനാഥൻ നായർ നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.