You are Here : Home / USA News

ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ ഗാന്ധിജയന്തി ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 03, 2018 11:57 hrs UTC

ചിക്കാഗോ: ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനം ഒക്‌ടോബര്‍ ഒന്നാം തീയതി മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഹാളില്‍ വച്ചു ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ അംഗങ്ങള്‍ ആചരിച്ചു. ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ സെക്രട്ടറി ജെസ്സി റിന്‍സി ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. വിജയത്തിലൂടെ വരുന്നതല്ല നിങ്ങളുടെ ശക്തി, നിങ്ങളുടെ പ്രശ്‌നങ്ങളാണ് നിങ്ങളുടെ ശക്തിയെ രൂപീകരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളില്‍ സ്വയം അടിയറവ് പറയില്ലെന്നു നിങ്ങള്‍ തീരുമാനിച്ചാല്‍ അതാണ് ശക്തി എന്നു ഗാന്ധിജി പറഞ്ഞതായി പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സത്യത്തില്‍ ഉറച്ചുനിന്ന ഒരാളായിരുന്നു നമ്മുടെ രാഷ്ട്രപിതാവെന്നു കേരള അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജോര്‍ജ് പാലമറ്റം ആശംസാ പ്രസംഗത്തില്‍ സൂചിപ്പിച്ചു സത്യത്തേയും അക്രമരാഹിത്യത്തേയും മുന്‍നിര്‍ത്തി ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരേ സമരം നയിച്ച നേതാവായിരുന്നു ഗാന്ധിജി എന്നു മുന്‍ പ്രസിഡന്റ് അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ പ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്നു പോള്‍ പറമ്പി, സന്തോഷ് നായര്‍, നടരാജന്‍, അനിയന്‍ കോന്നോത്ത്, റിന്‍സി കുര്യന്‍ എന്നിവര്‍ സംസാരിച്ചു, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികള്‍ക്ക് യോഗം എല്ലാവിധ വിജയാശംസകളും നേര്‍ന്നു. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തമ്പി മാത്യുവിന്റെ നന്ദി പ്രകാശനത്തോടെ യോഗം പര്യവസാനിച്ചു. വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.