You are Here : Home / USA News

സുപ്രീം കോടതി വിധിക്കെതിരെ ന്യൂയോര്‍ക്ക് അയ്യപ്പ സേവാസംഘം പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു

Text Size  

Story Dated: Tuesday, October 02, 2018 01:41 hrs UTC

ജയപ്രകാശ് നായര്‍

ന്യൂയോര്‍ക്ക്: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘം പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 6ാം തിയ്യതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഫ്‌ളഷിംഗ് ശ്രീ മഹാഗണപതി ക്ഷേത്രാങ്കണത്തില്‍ അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകര്‍ സമ്മേളിച്ച് പ്രതിഷേധ യോഗം കൂടും. തുടര്‍ന്ന് അയ്യപ്പ സന്നിധിയില്‍ അഖണ്ഡ നാമജപവും ഭജനയും നടത്തും. സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റിഷന്‍ കൊടുക്കുന്നതിനുള്ള പന്തളം കൊട്ടാരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ എല്ലാ കാര്യങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കുവാനും അതോടൊപ്പം രാഹുല്‍ ഈശ്വര്‍, അയ്യപ്പ സേവാ സമാജം, മറ്റു ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ക്ഷേത്രാചാര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയും നല്‍കും. ന്യൂയോര്‍ക്കിലെ അയ്യപ്പസേവാ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നതിനും അഖണ്ഡ നാമജപത്തില്‍ പങ്കുചേരുവാനും എല്ലാ അയ്യപ്പ ഭക്തരുടെയും സാന്നിദ്ധ്യ സഹായ സഹകരണങ്ങള്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ് (845) 5483938, സെക്രട്ടറി സജി കരുണാകരന്‍ (631) 8895012, ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ രാമചന്ദ്രന്‍ നായര്‍ (917)9021531, ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ കുന്നപ്പള്ളില്‍ രാജഗോപാല്‍ (917) 4440466.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.