You are Here : Home / USA News

ഫാ: ജോസഫ് വര്‍ഗീസ് സെന്റ് മേരീസ് യാക്കോബായ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് സൗത്ത് ഫ്‌ളോറിഡ വികാരി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, October 02, 2018 01:32 hrs UTC

മയാമി : സെന്‍റ് മേരീസ് യാക്കോബായ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് സൗത്ത് ഫ്‌ളോറിഡ വികാരിയായി ഫാ: ജോസഫ് വര്‍ഗ്ഗീസിനെ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മോര്‍ ടൈറ്റസ് എല്‍ദോ നിയമിച്ചു. അമേരിക്കയില്‍ വിവിധ സഭാ ചുമതലകള്‍ വഹിച്ചിട്ടുള്ള ഫാ: ജോസഫ് വര്‍ഗീസിന് ഇടവക സമൂഹവും, മാനേജിങ് കമ്മറ്റിയും ഊഷ്മളമായ സ്വീകരണം നല്‍കി. വികാരിയായി ചുമതലയേറ്റ ശേഷം ഫാ: ജോസഫ് വര്‍ഗീസ് കുര്‍ബാന അര്‍പ്പണം നടത്തി. തുടര്‍ന്ന് നടത്തിയ സ്വീകരണ കൂട്ടായ്മയില്‍ സെക്രട്ടറി നിബു പുത്തേത്ത് സ്വാഗതമാശംസിച്ചു. ഡീക്കന്‍ ജോഷ് തോമസ് ,ട്രഷറര്‍ സിബി എല്‍ദോ, ജോ: ട്രഷറര്‍ കോര തോമസ്, ജോ: സെക്രട്ടറി ജോയ് മേലേത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. കമ്മറ്റി അംഗങ്ങളായ എല്‍ദോ അരികുപുറത്ത് , തോമസ് ജോര്‍ജ് , ജേക്കബ് മാത്യു എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ഢശരല ജൃലശെറലി േ ജിനോ കുര്യാക്കോസ് നന്ദി പ്രകാശിപ്പിച്ചു. Religions for Peace USA എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, Institute for Religious Freedom and Tolerance(IRFT), New York എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, Inter-Religious Convening Tables: National Council of Churches അംഗം, U.S. Consultation of The Oriental Orthodox-Roman Catholic Churches അംഗം, എന്നി സ്ഥാനങ്ങള്‍ വഹിക്കുന്ന ഫാ: ജോസ് വര്‍ഗ്ഗീസ് Standing Conference on Oriental Orthodox Churches( SCOOCH) ല്‍ പ്രത്യേക ക്ഷണിതാവ് കൂടിയായിരുന്നു. നിലവിലെ വികാരിയായിരുന്ന ഫാ: കുര്യാക്കോസ് പുതുപ്പാടി കാലിഫോര്‍ണിയയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു പോയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.