You are Here : Home / USA News

കലിഫോർണിയയിൽ തോക്ക് വാങ്ങുന്നതിനുളള പ്രായപരിധി 21 വയസാക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, September 30, 2018 05:40 hrs UTC

സാക്രമെന്റ്∙ ഗൺ വയലൻസ് വർധിച്ചു വരുന്നതിനു അല്പമെങ്കിലും തടയിടുന്നതിനു പുതിയ നിയമനിർമാണവുമായി കലിഫോർണിയ സംസ്ഥാനം. 21 വയസിനു താഴെയുള്ളവർക്കു ഗൺ വാങ്ങുന്നതിനുള്ള അനുമതി നിഷേധിക്കുന്ന പുതിയ ഉത്തരവിൽ ഗവർണർ ജെറി ബ്രൗൺ ഒപ്പുവച്ചു. നിയമം 2019 ജനുവരി മുതൽ പ്രാബല്യത്തിൽ വരും.

നിയമപാലകർ, മിലിട്ടറി അംഗങ്ങൾ എന്നിവരെ ഈ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഫ്ളോറിഡയിൽ ഈയിടെ നടന്ന സ്കൂൾ വെടിവയ്പിൽ 17 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ബിൽ കൊ‌ണ്ടുവന്നതെന്ന് ഡമോക്രാറ്റിൽ സെനറ്റർ ആന്റണി പോർട്ടന്റെ പറഞ്ഞു.

കലിഫോർണിയ സംസ്ഥാനം സന്ദർഭത്തിനൊത്ത് ഉയർന്നതാണ് അണ്ടർ എയാജിൻ ഗൺ നിരോധിക്കാൻ പ്രേരകമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാനസികാസ്വാസ്ഥ്യം ഉളളവരും മാനസിക ചികിത്സയിൽ കഴിയുന്നവർക്കും ഗൺ വിൽപന നിരോധിക്കുന്ന വകുപ്പും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമ നിർമാണത്തിനു സംസ്ഥാനത്ത് പരക്കെ സ്വാഗതമാണു ലഭിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.