You are Here : Home / USA News

തെറ്റായ വാര്‍ത്ത: ന്യൂയോര്‍ക്ക് ടൈംസിനെതിരെ നിക്കി ഹേലി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, September 27, 2018 03:46 hrs UTC

ന്യൂയോര്‍ക്ക്: മുന്‍ സൗത്ത് കരോളൈന ഗവര്‍ണറും, യുനൈറ്റഡ് നേഷന്‍സ് യു എസ് അംബാസിഡറുമായ നിക്കി ഹേലി ന്യൂയോര്‍ക്ക ടൈംസിനെതിരെ രംഗത്ത്. നിക്കി ഹെയ്‌ലിയുടെ ഔദ്യോഗിക വസതിയില്‍ കസ്റ്റം കര്‍ട്ടന്‍സ് സ്ഥാപിക്കുന്നതിന് 52701 ഡോളര്‍ ചിലവഴിച്ചതായി ന്യൂയോര്‍ക്ക് ടൈംസില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു . യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കടുത്ത സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തുകയും, പുതിയ നിയമനങ്ങള്‍ മരവിപ്പിക്കുകയും ചെയ്തിരുന്ന സമയത്താണ് ഇത്രയും തുക മോടിപിടിപിപ്ച്ചിരുന്നതിന് ചിലവഴിച്ചെന്ന് പത്രം കുറ്റപ്പെടുത്തി. കര്‍ട്ടനുകള്‍ തിരഞ്ഞെടുക്കുന്നതിലോ, അത് ഫിറ്റ് ചെയ്യുന്നതിനോ എന്റെ ഭാഗത്തു നിന്നും ഒരു ശ്രമവും നടത്തിയില്ല എന്ന് അറിയാമായിരുന്നിട്ടും എന്തിനാണ് എനിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്ന് ഹേലി അഭിമുഖത്തില്‍ പറഞ്ഞു. ട്രംമ്പ് ഭരണത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന ഇന്ത്യന്‍ വംശജയായ ഹേലിയെ പരോക്ഷമായി ബാധിക്കുന്ന ഇത്തരം വാർത്ത ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുമെന്നും ഹേലി പറഞ്ഞു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ലേഖനത്തിന്റെ തലവാചകം മാറ്റി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 52701 കര്‍ട്ടനായി ചിലവഴിച്ചുവെന്ന് പിന്നീട് തിരുത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.