You are Here : Home / USA News

കൈരളി ടിവി യുടെ ഡാളസ് ബ്യൂറോ റിപ്പോര്‍ട്ടര്‍ ആയി തോമസ് കോശി ചുമതലയേറ്റു

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Sunday, September 09, 2018 11:09 hrs UTC

ഡാളസ് : കൈരളി ടിവി യൂ എസ് എ യുടെ ഡാളസ് ബ്യൂറോയുടെ മീഡിയ റിപ്പോര്‍ട്ടര്‍ ആന്‍ഡ് പ്രൊഡക്ഷന്‍ തോമസ് കോശി (സണ്ണി )ചാര്‍ജ് എടുത്തു .വീഡിയോ ഫോട്ടോ ഗ്രാഫി രംഗത്ത് 20 വര്‍ഷത്തെ പഴക്കമുണ്ടു തോമാസ്‌കോശിക് .ഡാളസ് ഫോര്‍ട്ട് വര്‍ത് മേഖലയില്‍ സുപരിചിതനായ തോമസ് കോശി വീഡിയോ ഗ്രാഫിയിലെ പരിചയ സമ്പത്തു മീഡിയ പ്രവര്‍ത്തങ്ങള്‍ക്ക് മുതല്‍ കൂട്ടായിരിക്കും . കൈരളിടിവി യൂ എസ് എ യുടെ വീക്‌ലി ന്യൂസ് ക്കുള്ള എല്ലാ റിപ്പോര്‍ട്ടിങ് ഇന്‍ ചാര്‍ജ് തോമസ് കോശിക് ആയിരിക്കുമെന്ന് കൈരളിടിവി യൂ എസ് എ ഡയറക്ടര്‍ ജോസഫ് പ്ലാക്കാട്ട് അറിയിച്ചു .പ്രളയ ത്തിലും ദുരിതത്തിലും പ്രയാസപ്പെട്ടു കേരളത്തിലേക്കു ആദ്യം സഹായമെത്തിച്ചത് കൈരളി യൂ എസ എ യുടെ പ്രവര്‍ത്തകരാണ് . ഒരു മാധ്യമം എന്ന രീതിയില്‍ പ്രവാസികളുടെ ജീവിത സ്പന്ദനങ്ങളെ ഒപ്പിയെടുക്കാന്‍ ഗ്രാസ് റൂട്ടായി പ്രവര്‍ത്തിക്കുകയാണ് എപ്പോഴും കൈരളിടിവി , വിവിധ ബ്യൂറോകളെ ഏകോപിപ്പിക്കുന്നതു ന്യൂയോര്‍ക്കില്‍ നിന്നാണ് .

 

ന്യൂയോര്‍ക്കില്‍ നിന്ന് ബിനു തോമസിന്റെ പ്രൊഡക്ഷനില്‍ ഓര്‍മസ്പര്‍ശം എന്ന സംഗീത പരിപാടി ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു . അമേരിക്കയിലെ ആദ്യ മലയാള കമ്മ്യൂണിറ്റി ന്യൂസ് ആയ യൂ എസ എ വീക്കിലി ന്യൂസ് 800 എപ്പിസോഡ് പിന്നിട്ടു .എല്ലാ ശനിയാഴ്ചയിലും ഞായറാഴ്ചകളിലും രാത്രി 9 .30 പിഎം 4 പിഎംനുംകൈരളി ടിവിയിലും, പീപ്പിള്‍ ന്യൂസ് ചാനലില്‍ ഞായറാഴ്ച 9 പിഎം നും പ്രേഷേപണം ചെയ്യുന്നു .നാളിതു വരെ പ്രിയ പ്രേക്ഷകര്‍ ഞങ്ങള്‍ക്ക് നല്‍കിയ എല്ലാ സ്‌നേഹ സൗഹൃദത്തിനും നന്ദി പറയുന്നതിനൊപ്പം ഞങ്ങളെ ബന്ധപ്പെടാന്‍ (usatvnews @gmail .com ) www.kairaliusa.com തോമസ് കോശി 469 235 3748

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.