You are Here : Home / USA News

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് വൻ വിജയം

Text Size  

ജിനേഷ് തമ്പി

jineshpt@gmail.com

Story Dated: Sunday, September 02, 2018 04:09 hrs UTC

ന്യൂജേഴ്‌സി : ഓഗസ്റ്റ് 24 , 25 , 26 തീയതികളിൽ അമേരിക്കയിലെ ഗാർഡൻ സ്റ്റേറ്റ് എന്ന് അറിയപ്പെടുന്ന ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ച പതിനൊന്നാമത് ഗ്ലോബൽ കോൺഫെറൻസ് വമ്പിച്ച ജനപങ്കാളിത്തം കൊണ്ടും, ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള WMC റീജിയൻ , പ്രൊവിൻസുകളിൽ നിന്നുള്ള പ്രതിനിധികളുടെ ബ്രഹത്തായ സാന്നിധ്യവും പിന്തുണയും കൊണ്ടും ശ്രദ്ധേയമായ വിജയം കൈവരിച്ചു .

കേരളം ഇപ്പോൾ നേരിടുള്ള പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിനും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനശേഖരണാർത്ഥം WMC ന്യൂജേഴ്‌സി പ്രൊവിൻസ് ആതിഥ്യമരുളിയ ത്രിദിന ഗ്ലോബൽ കോൺഫെറൻസ് WMC യുടെ നേതൃനിരയുടെ സംഘടനാ പ്രാഗൽഭ്യത്തിന്റെയും , നേതൃത്വപാടവത്തിന്റെയും സമഗ്രമായ നേർകാഴ്ചയായി

ഗ്ലോബൽ കോൺഫെറൻസിന്റെ തുടക്കദിവസം വിവിധ WMC പ്രൊവിൻസുകളിൽ നിന്നുള്ള ഡെലിഗേറ്റ്‌സ് തങ്ങൾ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പതാകയുടെ കീഴിൽ അണിനിരന്നു കോൺഫെറൻസ് വേദിയായ Rennaisance ഹോട്ടലിന്റെ അങ്കണത്തിലൂടെ നടന്നു നീങ്ങി WMC യോടുള്ള അഖണ്ഡതയുടേയും , ഐക്യത്തിന്റെയും മുദ്രാവാക്യങ്ങൾ മുഴക്കി കോൺഫെറൻസിനു ഉജ്വലമായ തുടക്കം സമ്മാനിച്ചു

പ്രവാസിമലയാളികളുടെ കേരളത്തിലെ വാണിജ്യ ,വസ്തു നിക്ഷേപങ്ങളുടെ സുരക്ഷ, പ്രവാസികൾക്ക് നാട്ടിലെ നിയമനടപടികളിലുള്ള നിയമപരിജ്ജാനം , ബാങ്ക് നിക്ഷേപ വ്യവസ്ഥകൾ , അപ്പാർട്മെൻറ് വാങ്ങൽ സംബന്ധിച്ചു അറിഞ്ഞിരിക്കേണ്ട നിയമാവലികൾ ഉൾപ്പെടെ സുപ്രധാന വിഷയങ്ങൾ ചർച്ചക്കെടുത്ത പ്രവാസി കോൺക്ലേവ് കോൺഫെറൻസിണ്റ്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി അമേരിക്കയിലെ സുപ്രധാന സംഘടനകളിലെ നേതാക്കൾ ഒന്നടങ്കം പ്രവാസി കോൺക്ലേവിൽ സജീവമായി പങ്കെടുത്തു പ്രവാസിമലയാളികളുടെ പ്രശ്നങ്ങളിൽ സംഘടനാ ഭേദമേന്യേ നേതാക്കൾ അണിനിരക്കും എന്നതിനും കോൺഫെറൻസ് സാക്ഷിയായി

നാട്ടിലെ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനു വേൾഡ് മലയാളി കൗൺസിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുനരധിവാസപദ്ധതികളെ പറ്റിയുള്ള സമഗ്രമായ ചർച്ചകൾക്കും കോൺഫെറൻസ് വേദിയായി

അമേരിക്കയിലും ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള സാഹിത്യകാരന്മാരും സാഹിത്യാസ്വാദകരും പങ്കെടുത്ത സാഹിത്യസമ്മേളനമായിരുന്നു മറ്റൊരു പ്രധാന ആകർഷണം

നാട്ടിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു ആർഭാടങ്ങൾ ഒഴിവാക്കി സംഘടിപ്പിച്ച കോൺഫെറൻസിൽ വൈവിധ്യമാർന്ന പ്രവർത്തന മണ്ഡലങ്ങളിൽ തിളക്കമാർന്ന വ്യക്തിമുദ്ര പതിപ്പിച്ച മഹനീയ വ്യക്തിത്വങ്ങൾക്കു excellence അവാർഡ് നൽകി WMC ആദരിച്ചു . ഇല്ല്യൂഷൻ ഷോ, സ്റ്റാർട്ട് അപ്പ് പിച്ച് contest , ബിസിനസ് മീറ്റ്, വനിതാ ഫോറം മീറ്റ് , ഹെൽത്ത് ഫോറം പ്രോഗ്രാം എന്നിവയും കോൺഫെറൻസിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു

ജന്മനാട്ടിൽ ദുരിതമനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി വിവിധ മത നേതാക്കളെ സംഘടിപ്പിച്ചു കൊണ്ടുള്ള സമൂഹപ്രാർത്ഥനക്കും കോൺഫെറൻസ് വേദിയായി

മുഖൃമന്തിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കുറഞ്ഞത് രണ്ടു കോടി രൂപയെങ്കിലും സമാഹരിച്ചു നൽകുന്നതിനുവേണ്ടി വിവിധ വേൾഡ് മലയാളി കൌൺസിൽ റീജിയണുകൾ ഇതിനോടകം ഏകദേശം 45 ലക്ഷത്തോളം രൂപ സമാഹരിച്ചു കഴിഞ്ഞു.

എക്കാലത്തെയും പോലെ സാമൂഹ്യ പ്രശ്ങ്ങളിലുള്ള പ്രതിബധത പ്രകടിപ്പിച്ചു വേൾഡ് മലയാളി കൌൺസിൽ ഇക്കുറിയും ജന്മനാട് നേരിടുന്ന സമാനതകളില്ലാത്ത പ്രകൃതി ദുരിതത്തിൽ കൈത്താങ്ങാകുവാൻ സംഘടിപ്പിച്ച കോൺഫറൻസ് വിജയിപ്പിച്ചതിൽ കോൺഫെറൻസ് ചെയർമാൻ ശ്രീ തോമസ് മൊട്ടക്കൽ , കോൺഫെറൻസ് കൺവീനർ ശ്രീമതി തങ്കമണി അരവിന്ദൻ എന്നിവർ എല്ലാവരോടുമുള്ള നന്ദി അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.