You are Here : Home / USA News

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫെറൻസിനു ന്യൂജേഴ്‌സിയിൽ തുടക്കം കുറിച്ചു

Text Size  

ജിനേഷ് തമ്പി

jineshpt@gmail.com

Story Dated: Saturday, August 25, 2018 04:39 hrs UTC

ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് ആതിഥേയത്വം വഹിക്കുന്ന പതിനൊന്നാമത് WMC ഗ്ലോബൽ കോൺഫെറൻസിനു ന്യൂജേഴ്‌സിയിൽ തുടക്കമായി

കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്ന ദുരന്തപ്രളയമുഖത്ത് കൈത്താങ്ങുമായി ഇപ്രാവശ്യത്തെ ഗ്ലോബൽ കോൺഫെറൻസ് നാട്ടിൽ പ്രളയ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള ധനശേഖരണാർത്ഥം ആണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 24 , 25 , 26 തീയതികളിലാണ് ന്യൂജേഴ്‌സിയിൽ WMC ഗ്ലോബൽ കോൺഫെറൻസ് പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കുറഞ്ഞത് ഒരൂ കോടി രൂപയെങ്കിലും സമാഹരിച്ചു നൽകുന്നതിനുവേണ്ടി വിവിധ വേൾഡ് മലയാളി കൌൺസിൽ റീജിയണുകൾ ഇതിനോടകം ഏകദേശം 35 ലക്ഷത്തോളം രൂപ സമാഹരിച്ചു കഴിഞ്ഞു.

പ്രവാസി കോൺക്ലേവ് , അവാർഡ് നൈറ്റ് , സാഹിത്യ സമ്മേളനം, ബിസിനസ് മീറ്റ്, സ്റ്റാർട്ട് അപ്പ് പിച്ച് , ഇല്ല്യൂഷൻ പ്രോഗ്രാം , കേരള പുനരധിവാസപദ്ധതി ചർച്ച , ഹെൽത്ത് ഫോറം , വനിതാ ഫോറം പ്രോഗ്രാം എന്നിവയാണ് കോൺഫെറൻസിലെ പ്രധാന ആകർഷണങ്ങൾ ലോകമെമ്പാടുമുള്ള വേൾഡ് മലയാളി കൗൺസിൽ പ്രൊവിൻസുകളിൽ നിന്നും പ്രതിനിധികൾ ഇതിനോടകം ന്യൂജേഴ്‌സിയിൽ എത്തി കഴിഞ്ഞു കോൺഫെറൻസിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കോൺഫെറൻസ് ചെയർമാൻ ശ്രീ തോമസ് മൊട്ടക്കൽ , കോൺഫെറൻസ് കൺവീനർ ശ്രീമതി തങ്കമണി അരവിന്ദൻ എന്നിവർ അറിയിച്ചു വാർത്ത : ജിനേഷ് തമ്പി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.