You are Here : Home / USA News

ഓണാഘോഷം റദ്ദാക്കി കേരളത്തോടൊപ്പം ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷനും

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, August 18, 2018 01:54 hrs UTC

ഡിട്രോയിറ്റ്: മഴയിലും വെള്ളപൊക്ക കെടുതിയിലും കേരളം മുങ്ങുമ്പോള്‍, തങ്ങളുടെ ജന്മനാടിന്റൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു മിഷിഗണിലെ പ്രമുഖ മലയാളി സാംസ്‌ക്കാരിക സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍ (ഡി.എം.എ), ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പൂര്‍ണ്ണമായും റദ്ദാക്കി. ഓണാഘോഷ പരിപാടിക്കായി മാറ്റി വച്ചിരുന്ന പണം മുഴുവനായും കേരളത്തിലെ പ്രളയ കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ഉപയോഗിക്കും. ഒന്നാം ഘട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍, ഡി. എം. എ. വോളന്റിയര്‍മാര്‍ കുട്ടനാട്ടില്‍ ഏകദേശം അരിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ 300 ഫുഡ് കിറ്റുകള്‍ നേരിട്ട് കുറ്റൂര്‍ പഞ്ചായത്തില്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ രണ്ടാം ഘട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകദേശം 25,000 ഡോളറാണ് (17.5 ലക്ഷം രൂപ) ബഡ്ജറ്റ് ഇട്ടിരിക്കുന്നത്. ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നതിനിടയിലാണ് 1924-ന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയം ഉണ്ടാകുന്നത്. ഉടന്‍ തന്നെ പ്രളയ ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓണാഘോഷ പരിപാടികള്‍ പൂര്‍ണ്ണമായും റദ്ദാക്കി.

സെപ്റ്റംബര്‍ 8 ആം തീയതിയാണ് ഡി.എം.എ. ഓണാഘോഷ പരിപാടികള്‍ നടത്തുവാന്‍ തീരുമാനിച്ചിരുന്നത്. ആര്‍പ്പോ എന്ന് നാമകരണം ചെയ്ത തീം പ്രോഗ്രാം, മെഗാ തിരുവാതിര ഉള്‍പ്പെടെ വിവിധ പരിപാടികളായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തിരുന്നത്. ഒരു നാടു മുഴുവന്‍ കെടുതിയിലായിരിക്കുമ്പോള്‍ ഇവിടെ ഒരു ആഘോഷം വേണ്ട എന്ന് സംഘടനാ പ്രവര്‍ത്തകര്‍ ഒരുമിച്ച് തീരുമാനിച്ച് പരിപാടികള്‍ റദ്ദാക്കുകയായിരുന്നു. ഡി.എം.എ. യോടൊപ്പം നാട്ടിലെ പ്രളയ കെടുതിയിലായിരിക്കുന്നവര്‍ക്ക് സഹായം നല്‍കുവാന്‍ സന്ദര്‍ശിക്കുക Website: www.dmausa.org Gofundme: https://goo.gl/13ansc Facebook: https://www.facebook.com/donate/2031220453607483/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.