You are Here : Home / USA News

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 25, 26, 27 തീയ്യതികളില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 19, 2013 11:49 hrs UTC

മസ്‌കിറ്റ് : സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യുവജനസഖ്യം സംഘടിപ്പിക്കുന്ന സുവിശേഷ യോഗങ്ങള്‍ ഒക്‌ടോബര്‍ 25, 26, 27 തീയതികളില്‍ ബാര്‍ണീസ് ബ്രിഡ്ജിലുള്ള ദേവാലയത്തില്‍ വെച്ച് നടക്കുന്നതാണ്. നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മുന്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പായും, നിണന്‍ മാരാമണ്‍ ഭദ്രാസന ഓക്‌സിലിയറി ബിഷപ്പുമായ റൈറ്റ് റവ.ഡോ. യൂയാക്കീം മാര്‍ കുറിലോസ്, സുബി പള്ളിക്കല്‍ എന്നിവര്‍ വചന പ്രഘോഷണം നിര്‍വ്വഹിക്കും. വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ഗായകസംഘത്തിന്റെ ഗാനശൂശ്രഷയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ ഉല്‍ഘാടനം അഭിവന്ദ്യ കുറിലോസ് തിരുമേനി നിര്‍വ്വഹിക്കുന്നതും, തിരുവചന ധ്യാപ്രസംഗം നടത്തുകയും ചെയ്യും. ശനിയാഴ്ച വൈകീട്ട് 7മണിക്കും ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനക്കുശേഷം സമാപന യോഗവും ഉണ്ടായിരിക്കും. യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഓ.സി. കുര്യയനച്ചന്‍, കണ്‍വീനര്‍ ബാബു. പി. സൈമണ്‍, സെക്രട്ടറി വിനോദ് സി.ചെറിയാന്‍ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.