You are Here : Home / USA News

ഡാളസ് കേരള അസോസിയേഷന്‍ വാര്‍ഷിക പിക്‌നിക്കും സ്‌പോര്‍ട്‌സും ഒക്ടോ 19ന്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, October 18, 2013 11:02 hrs UTC

ഡാലസ് : കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വാര്‍ഷിക പിക്‌നിക്കും സ്‌പോര്‍ട്‌സ് മത്സരങ്ങളും ഒക്ടോബര്‍ 19 ശനിയാഴ്ച ഗാര്‍ലന്‍ഡിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജുക്കേഷന്‍ സെന്റര്‍ ഫീല്‍ഡില്‍ (3821 Broadway Blvd, Garland, TX 75043 ) നടക്കും. രാവിലെ പത്തു മുതലാണ് പികിനിക്. പിക്‌നിക്കിന്റെ ഭാഗമായി കായിക മല്‍സരങ്ങളും വിനോദ മല്‍സരങ്ങളും നടക്കും. വിജയികള്‍ക്കുള്ള സമ്മാനദാനവും സമാപനത്തില്‍ നടക്കുന്നതാണ്. ബാര്‍ബിക്യു, ഹോട്ട് ഡോഗ് , കപ്പ, കാ!ന്താരിചമ്മന്തി, സംഭാരം തുടങ്ങിയ വിഭവങ്ങളും ഭക്ഷണത്തിനായി ഒരുക്കും. ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : മാത്യു ടി നൈനാന്‍: 214 478 6543

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.