You are Here : Home / USA News

ഫോമയുടെ യങ്ങ്‌ പ്രൊഫഷണല്‍ സമ്മിറ്റ് 2013 ന്യൂജേഴ്‌സിയില്‍.

Text Size  

Story Dated: Saturday, October 05, 2013 12:34 hrs UTC

ഫോമയുടെ യങ്ങ്‌ പ്രൊഫഷണല്‍ സമ്മിറ്റ് 2013 ന്യൂജേഴ്‌സിയില്‍

 

  വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്    

 

 

 

ന്യൂജേഴ്‌സി: ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരും, അമേരിക്കയില്‍ ജനിച്ചുവളര്‍ന്നതുമായ പ്രൊഫഷണല്‍ ആയ യുവതീ യുവാക്കളെ അമേരിക്കയിലെ മുഖ്യധാര രാഷ്ട്രീയത്തിലേക്കും ബിസ്സിനസ്സ് രംഗത്തേക്കും കൈപിടിച്ചുയര്‍ത്തുന്നതിനായും, അതിനുവേണ്ട കൈത്താങ്ങ് നല്കുന്നതിനുമായി ഫോമയുടെ നേതൃത്വത്തില്‍ 2013 നവംബര്‍ 16 ആം തീയതി ന്യൂജേഴ്‌സിയിലെ പ്രശസ്തമായ ഹോട്ടല്‍ എഡിസണില്‍ വച്ച് യങ്ങ്‌ പ്രൊഫഷണല്‍ സമ്മിറ്റ് 2013 നടത്തുവാന്‍ തീരുമാനിച്ചു.ന്യൂജേഴ്‌സിയിലെ പൊതുപ്രവര്‍ത്തകനും പ്രമുഖ ബിസ്സിനസ്സുകാരനുമായ ജിബി തോമസ്‌ മോളോ പറമ്പില്‍ ചെയര്‍മാനായി രൂപീകരിച്ച കമ്മിറ്റിയാണ് പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്. നാഷണല്‍ കോ-ഓര്‍ഡിനേറ്ററായി ശ്രീമതി റെനി പൌലോസും കോ-ചെയര്‍‌മാന്മാരായി വിന്‍‌സണ്‍ പാലത്തിങ്കളും, ഗിരീഷ്‌നായരും, അതോടൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 20തില്‍പരം കോഓര്‍ഡിനേനേറ്റര്‍‌മാരും ഇതിന്റെ പിന്നില്‍ ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്നു. ഫോമ പ്രസിഡന്റ്‌ ജോര്‍ജ്മാത്യുവും, ജനറല്‍ സെക്രട്ടറി ഗ്ലാട്‌സണ്‍ വര്‍ഗ്ഗീസും, ട്രഷറര്‍ വര്‍ഗ്ഗീസ് ഫിലിപ്പ്, വൈസ്പ്രസിഡന്റ് രാജുഫിലിപ്പ്, ജോയിന്റ് ട്രഷറര്‍ സജീവ് വേലായുധന്‍ തുടങ്ങിയവര്‍ പരിപാടിയുടെ സുഗമനടത്തിപ്പിനു വേണ്ട മാര്‍ഗനിര്‍ദേശവും നല്‍‌കുന്നുണ്ട്.

ഈ പരിപാടിയിലെ ഏറ്റവും ആകര്‍ഷകമായത് “ജോബ്‌ഫെയര്‍ ” ആണ്. അമേരിക്കയില്‍ ഐടി, ആരോഗ്യം, അഡ്മിനിട്രേറ്റീവ് എന്നീ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ ജോബ്‌ഫെയര്‍ , ഉദ്യോഗാര്‍‌ത്ഥികളായ ചെറുപ്പക്കാര്‍ക്ക് വളരെ ഉപകാരപ്രദമായിരിക്കും.

നവംബര്‍ 16 ആം തീയതി രാവിലെ 9 മണിക്ക് റെജിസ്‌ട്രേഷനോടെ ആരംഭിക്കുന്ന പരിപാടികളില്‍ , നേതൃത്വ പാടവം, ബിസ്സിനസ്സ്‌ സംരഭം എന്നീ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുവാനായി ബിസ്സിനസ്സ് രംഗത്തും രാഷ്ട്രീയത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ഏകദേശം 15 ഓളം പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.ചോദ്യോത്തരവേളയും സംശയദുരീകരനതിന്നുള്ള അവസരവും ഇതിനോടനുബന്ധിച്ചുണ്ടാകും. തികച്ചും സൗജന്യമായും, ജനോപകാരപ്രദമായ ഈ പരിപാടിയിലേക്ക് എല്ലാ പ്രൊഫഷണല്‍ യുവജനങ്ങളെയും ഭാരവാഹികള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.സമ്മിട്ടിന്റെ ആലോചനയോഗം സെപ്റ്റംബര്‍ 28 ആം തീയതി ന്യൂജേഴ്‌സിയില്‍ വച്ച്‌ നടത്തപ്പെടുകയുണ്ടായി. ഫോമ പ്രസിഡന്റ്‌ ജോര്‍ജ്മാത്യുവും, വൈ.പി.എസ്‌ ചെയര്‍മാന്‍ ജിബിതോമസും യുവജനങ്ങളെ മുഖ്യധാരയിലേക്ക്‌ കൊണ്ട് വരേണ്ടതിന്റെ ആവശ്യകതെയെകുറിച്ച്‌ സംസാരിച്ചു.

ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളീ സംഘടനകളായ കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയും കേരള സമാജവും വൈ.പി.എസ്സിന്റെ നടത്തിപ്പിനായി എല്ലാ സഹായസഹകരണങ്ങളും നല്കിവരുന്നു. യങ്ങ്‌ പ്രൊഫഷണല്‍ സമ്മിറ്റ് 2013 അമേരിക്കയിലെ ഏറ്റവും വലിയ ഇന്ത്യന്‍ അമേരിക്കന്‍ യുവജനകൂട്ടായ്മ ആക്കുവാന്‍ എല്ലാവരോടും ഭാരവാഹികള്‍ ആഹ്വാനം ചെയ്തു. പരിപാടിയിലേക്ക് രജിസ്‌റ്റര്‍ ചെയ്യു‌വാനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെകൊടുത്തിരിക്കുന്ന ലിങ്കിലോ വെബ്‌സൈറ്റിലോ സന്ദര്‍ശിക്കാവുന്നതാണ്.

 

http://www.fomaa.com/html/YPS2013Registration.html

www.fomaa.com

members

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.