You are Here : Home / USA News

നേതാക്കള്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച്ച നടത്തി

Text Size  

Story Dated: Saturday, September 28, 2013 10:59 hrs UTC

സെപ്റ്റംബര്‍ 16 ന് തിങ്കളാഴ്ച മന്‍ഹാറ്റനിലുള്ള മാരിയറ്റ് മാര്‍ഖ്വിസ് ഹോട്ടലില്‍ വച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ , ബോര്‍ഡ് ഓഫ് ട്രസ്റ്റി സെക്രട്ടറി ഗണേഷ് നായര്‍ , ശ്രീകുമാര്‍ ഉണ്ണിത്താന്‍, സുനില്‍ നായര്‍ എന്നിവര്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. പ്രവാസികളുടെ പ്രശ്‌നങ്ങളായ ഒ.സി.ഐ കാര്‍ഡ്, സ്വത്തു സംരക്ഷണം, മറ്റു യാത്രാ ക്ലേശങ്ങള്‍ മുതലായവ ചര്‍ച്ചയിലെ മുഖ്യ വിഷയങ്ങള്‍ ആയിരുന്നു. പ്രവാസി മലയാളികള്‍ കേരളത്തിനായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം അനുമോദിക്കുകയും, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അധികാരപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുകയും ചെയ്തു. ഹൃസ്വകാല അമേരിക്കന്‍ പര്യടനത്തിനായെത്തിയതാണ് രമേഷ് ചെന്നിത്തല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.