ബെന്നി പരിമണം ചിക്കാഗോ: മലയാളികള്‍ക്ക് ഓര്‍മ്മയില്‍ എന്നും മധുര സ്മരണകള്‍ നല്കാന് കലാ കേരളത്തിന്റെ വസന്തം ചിക്കാഗോയില്‍ വിടരുകയായി. ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന `മേളം 2013' എന്ന മെഗാ സ്റ്റേജ് ഷോയുടെ ഒരുക്കങ്ങള്‍ പുര്‍ത്തിയായി. 2013 ജൂണ്‍ 2 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ചിക്കാഗോ Copernicus Theater (Gateway Theater,5216 W.Lawrence Ave. Chicago) ല്‍ വെച്ച് `മേളം 2013' ന് തിരശീല ഉയരും.കേരളത്തിലെ പ്രശസ്ത ഗാനമേള ട്രൂപ്പായ മൂവാറ്റുപുഴ ഏഞ്ചല്‍ വോയ്സ് ഒരു ദശാബ്ദത്തിന്റെ!ഇടവേളക്കു ശേഷംഫാ.കുര്യാക്കോസ് കച്ചിമറ്റത്തിന്റെട നേതൃത്വത്തില്‍ അമരിക്കയില്‍ വാദ്യോപകരണങ്ങളുടെ തത്സമയ അകമ്പടിയോടുകൂടിസിനിമ പിന്നണി ഗായകരേയും,ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങളെയും ഒന്നിച്ച് അണിനിരത്തി ഒരുക്കുന്ന ഗാനമേള `മേളം 2013' ന്റെ മുഖ്യ ആകര്‍ഷണമായിരിക്കും. ചിരിയുടെ തിരമാലകളുമായി മലയാളിയെ ഇളക്കി മറിക്കുവാന്‍ ടെലിവിഷന്‍, സിനിമ ഹാസ്യ താരങ്ങള്‍ ഒരുക്കുന്നകോമഡി ഷോ ഈ പരിപാടിയുടെ മാറ്റുകൂട്ടും. ചിക്കാഗോ മലയാളി സമൂഹം ഒന്നടങ്കം നല്ല പിന്തുണയാണ് ഈ പ്രോഗ്രാമിന് ഇതുവരെ നല്കികൊണ്ടിരുക്കുന്നതെന്ന് പ്രോഗ്രാം കണ്‍വീനേഴ്സ് മോന്‍സി ചാക്കോ, മാത്യൂസ് എബ്രഹാം എന്നിവര്‍ അറിയിച്ചു.ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യന്റെകസില്വേര് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, ഇടവകയുടെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കും ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിക്കും. കേരളത്തിലെ പ്രശസ്ത കലാകാരന്മാര് അവിസ്മരണീയമാക്കുന്ന ഈ കലാസന്ധ്യയെ കൂടുതല്‍ ധന്യമാക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് :മോന്‍സി ചാക്കോ 8477911670, മാത്യൂസ് എബ്രഹാം 847 7030158.
Comments