You are Here : Home / USA News

റോയ്‌സ്‌ മല്ലശേരിക്ക്‌ ഡോക്‌ടറേറ്റ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 27, 2013 10:34 hrs UTC

കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളജ്‌ പ്രിന്‍സിപ്പാള്‍ പ്രൊഫ. റോയ്‌സ്‌ മല്ലശേരിക്ക്‌ കേരള സര്‍വ്വകലാശാല മലയാള സാഹിത്യത്തില്‍ ഡോക്‌ടറേറ്റ്‌ നല്‍കി. ബൈബിളിന്റെ സംവേദനത്തില്‍ രചനാശില്‌പത്തിന്റെ പ്രാധാന്യം എന്ന ഗവേഷണ പ്രബന്ധം ഡോ. ജോര്‍ജ്ജ്‌ ഓണക്കൂറിന്റെ മേല്‍നോട്ടത്തിലാണ്‌ തയ്യാറാക്കിയത്‌. മാര്‍ത്തോമ്മാ സഭയുടെ മുഖപത്രമായ മലങ്കര സഭാതാരകയുടെ ചീഫ്‌ എഡിറ്ററും ഉന്നത വിദ്യഭ്യാസ കമ്മീഷന്‍ അംഗവുമായ റോയ്‌സ്‌ സെറാമ്പൂര്‍ സര്‍വ്വകലാശാലയില്‍ ബി.ഡി. പഠനവും അമേരിക്കയിലെ സിന്‍സിനാറ്റി സെമിനാരിയില്‍ ക്രിസ്‌ത്യന്‍ കൗണ്‍സിലിംഗില്‍ മാസ്റ്റര്‍ പഠനവും സ്വിറ്റസര്‍ലണ്ടിലെ ജനീവ സര്‍വ്വകലാശാലയുടെ ബോസ്സെ പഠനകേന്ദ്രത്തില്‍ എക്യൂമിനിസത്തില്‍ ഗ്രാജുവേറ്റ്‌ പ്രോഗ്രാമും പൂര്‍ത്തിയാക്കി. സിംഗപ്പൂരിലെ ഹഗ്ഗായി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്‌ ലീഡര്‍ഷിപ്പില്‍ അഡ്വാന്‍സ്‌ഡ്‌ ഡിപ്ലോമയും കേംബ്രിഡ്‌ജ്‌ സര്‍വ്വകലാശാല ഫാരഡേ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്‌ മതവും ശാസ്‌ത്രവും എന്ന വിഷയത്തില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്‌. മല്ലശേരി പകലോമറ്റം തേജസ്‌ റിട്ട. പ്രിന്‍സിപ്പാള്‍ പി. ഡി. കുഞ്ഞപ്പിയുടെ മകനാണ്‌. പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക സൂസന്‍ ജോസഫാണ്‌ ഭാര്യ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.