You are Here : Home / USA News

ബോസ്റ്റണ്‍ സെന്റ്‌ ബേസില്‍ യാക്കോബായ പള്ളിയില്‍ കന്നി 20 പെരുന്നാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, September 23, 2013 10:04 hrs UTC

ബോസ്റ്റണ്‍: കോതമംഗലത്ത്‌ കബറടങ്ങിയിരിക്കുന്ന വിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ്‌ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ (കന്നി 20 പെരുന്നാള്‍) ബോസ്റ്റണ്‍ സെന്റ്‌ ബേസില്‍ യാക്കോബായ പള്ളിയില്‍ ഒക്‌ടോബര്‍ 4,5 തീയതികളില്‍ (വെള്ളി, ശനി) നടത്തപ്പെടുന്നു. ബാവയുടെ നാമത്തില്‍ അമേരിക്കയില്‍ സ്ഥാപിതമായ ആദ്യ ദേവാലയത്തിലെ പെരുന്നാളില്‍ ഇടവക മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയുടെ സാന്നിധ്യം ഉണ്ടായിരിക്കും. ഒക്‌ടോബര്‍ 4-ന്‌ വൈകിട്ട്‌ 6.30-ന്‌ കൊടി ഉയര്‍ത്തല്‍, 7-ന്‌ സന്ധ്യാപ്രാര്‍ത്ഥന, 8-ന്‌ പ്രസംഗം എന്നിവയും, ഒക്‌ടോബര്‍ 5-ന്‌ 9 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, റാസ, നേര്‍ച്ചവിളമ്പ്‌ എന്നിവയും ഉണ്ടായിരിക്കും. ഡീക്കന്‍ ബെന്‍സണ്‍ കുര്യാക്കോസ്‌ ഒക്‌ടോബര്‍ 4-ന്‌ 8 മണിക്ക്‌ വചന പ്രഘോഷണം നടത്തും. പെരുന്നാള്‍ ചടങ്ങുകളിലേക്ക്‌ എല്ലാവരേയും കര്‍തൃനാമത്തില്‍ ക്ഷണിക്കുന്നതായി വികാരി ഫാ. ഗീവര്‍ഗീസ്‌ ജേക്കബ്‌ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫ. ഗീവര്‍ഗീസ്‌ ജേക്കബ്‌ (732 505 8339), വിനു കുര്യാക്കോസ്‌ (512 784 4490), എല്‍ദോ ഐസക്‌ (978 496 7443). കുര്യാക്കോസ്‌ മണിയാട്ടുകുടിയില്‍ (781 249 1934).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.