You are Here : Home / USA News

ഗാര്‍ഫീല്‍ഡ്‌ സീറോമലബാര്‍ മിഷന്‍ ഗ്രാന്റ്‌ പേരന്റ്‌സിനെയും സീനിയര്‍ സിറ്റിസണ്‍സിനെയും ആദരിച്ചു

Text Size  

Story Dated: Monday, September 16, 2013 10:51 hrs UTC

ജോസ്‌ മാളേയ്‌ക്കല്‍

ഗാര്‍ഫീല്‍ഡ്‌ (ന്യൂജേഴ്‌സി): അമേരിക്കയില്‍ ഗ്രാന്റ്‌ പേരന്റ്‌സ്‌ ദിനമായി ആഘോഷിക്കുന്ന സെപ്‌റ്റംബര്‍ 8 ഞായറാഴ്‌ച്ച ഗാര്‍ഫീല്‍ഡിലുള്ള വാഴ്‌ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്റെ നാമഥേയത്തിലുള്ള സീറോമലബാര്‍ മിഷനില്‍ ഗ്രാന്റ്‌ പേരന്റ്‌സിനെയും സീനിയര്‍ സിറ്റിസണ്‍സിനെയും സമുചിതമായി ആദരിച്ചു. വികാരി റവ. ഫാ. പോള്‍ കോട്ടക്കലിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യ ബലിക്കൊടുവിലാണ്‌ ലളിതമായ ചടങ്ങില്‍ ഇടവകയിലെ വല്യപ്പച്ചന്മാരെയും, വല്യമ്മച്ചിമാരെയും, സീനിയര്‍ സിറ്റിസണ്‍സിനെയും പൊന്നാടയും പ്രത്യേക ഉപഹാരവും നല്‍കി ഇടവകജനങ്ങള്‍ ആദരിച്ചത്‌. 30 ല്‍ പരം ഗ്രാന്റ്‌ പേരന്റ്‌സും സീനിയര്‍ സിറ്റിസണ്‍സും ചടങ്ങില്‍ പങ്കെടുത്തു. ഇടവക ജനങ്ങളും, ധാരാളം അഭ്യുദയകാംക്ഷികളും ലളിതമായ ചടങ്ങിന്‌ സാക്ഷ്യം വഹിച്ചു. സീനിയര്‍ സിറ്റിസണ്‍ കൂടിയായ ഇടവകവികാരി ഫാ. കോട്ടക്കലിനെ കൈക്കാരന്മാരായ ബാബു ജോസഫ്‌, ബിനു ജോസഫ്‌ എന്നിവര്‍ പൊന്നാട നല്‍കി ആദരിച്ചു. ഗാര്‍ഫീല്‍ഡ്‌ സീറോമലബാര്‍ മിഷന്റെ വളര്‍ച്ചയ്‌ക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്‌ത സീനിയര്‍ സിറ്റ്‌സണ്‍സിന്റെ സേവനങ്ങള്‍ വളരെ വിലപ്പെട്ടതാണെന്നും, അവരുടെ നിസ്വാര്‍ധ സേവനത്തിന്‌ സീറോമലബാര്‍ കമ്യൂണിറ്റി അവരോട്‌ കടപ്പെട്ടിരിക്കുന്നുവെന്നും വികാരി അനുമോദനപ്രസംഗത്തില്‍ പറഞ്ഞു. കുര്‍ബാനയ്‌ക്കുശേഷം നടത്തിയ സ്‌നേഹവിരുന്നിലും, പൊതുസമ്മേളനത്തിലും ഇടവകജനങ്ങള്‍ ഒന്നടങ്കം പങ്കെടുത്ത്‌ തങ്ങളുടെ സ്‌നേഹാദരങ്ങള്‍ അര്‍പ്പിച്ചു. ഏഞ്ചല്‍സ്‌ ആര്‍മി കുട്ടികള്‍ പൂക്കള്‍ നല്‍കി വല്യപ്പച്ചന്മാരെയും, വല്യമ്മച്ചിമാരെയും ആദരിച്ചു. എബ്രാഹം സ്‌കറിയാ വെട്ടുകല്ലേല്‍, പൗലോസ്‌ പാലാട്ടി, ടി വി. ആന്റണി തോട്ടുകടവില്‍ എന്നീ സീനിയര്‍ സിറ്റിസണ്‍സ്‌ തങ്ങളുടെ വിശ്വാസജീവിതസാക്ഷ്യം പങ്കുവച്ചു. മിഷന്‍ ക്വയര്‍ പേരന്റ്‌സ്‌ ആവശ്യപ്പെട്ട ഗാനങ്ങള്‍ അവര്‍ക്കായി ആലപിച്ചു. പ്രശസ്‌ത നാടക കലാകാരന്‍ ദേവസി പാലാട്ടി സംവിധാനം ചെയ്‌തവതരിപ്പിച്ച ബൈബിള്‍ നാടകം എല്ലാവരും ആസ്വദിച്ചു. അതോടൊപ്പം വീഡിയോ പ്രസന്റേഷനും ഉണ്ടായിരുന്നു. ജോസഫ്‌ കാരക്കാട്ട്‌, മേരി പാലാട്ടി, ഷൈനി സാബു, ബെറ്റി റോയി എന്നിവര്‍ പരിപാടികള്‍ കോര്‍ഡിനേറ്റു ചെയ്‌തു. കൈക്കാരന്മാരായ ബാബു ജോസഫ്‌, ബിനു ജോസഫ,്‌ സെക്രട്ടറി ജോയി ചാക്കപ്പന്‍ എന്നിവര്‍ അനുമോദനചടങ്ങിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്‌തു. ഷൈനി സാബു എം. സി. ആയി. പാസ്റ്ററല്‍ കൗണ്‍സില്‍ മെംബര്‍ സെബാസ്റ്റ്യന്‍ ടോം അറിയിച്ചതാണീ വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.