You are Here : Home / USA News

`മാസ്‌കോണ്‍' വളര്‍ച്ചയുടെ അഞ്ചാം വയസിലേക്ക്‌; ഓണാഘോഷം സെപ്‌റ്റംബര്‍ 21-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 13, 2013 10:23 hrs UTC

കണക്‌ടിക്കട്ട്‌: മലയാളി അസോസിയേഷന്‍ ഓഫ്‌ സതേണ്‍ കണക്‌ടിക്കട്ട്‌ (MASCONN)-ന്റെ ജൈത്രയാത്ര അഞ്ചാം വയസിലേക്ക്‌ കടക്കുമ്പോള്‍, ഈവര്‍ഷത്തെ ഓണാഘോഷത്തിന്‌ അതിന്റേതായ പ്രധാന്യം നല്‍കി അതിഗംഭീരമായി നടത്തുവാന്‍ സംഘാടകര്‍ തീരുമാനിച്ചു. സെപ്‌റ്റംബര്‍ 21-ന്‌ ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ ട്രംബളിലുള്ള ഫ്രഞ്ച്‌ ടൗണ്‍ (Frenchtown School, Trumbull) സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന തിരുവോണാഘോഷം വിവിധ കലാപരിപാടികള്‍ക്കൊപ്പം തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങിയ മലയാളത്തിനമയുള്ള പരിപാടികളും, പഞ്ചവാദ്യമേളങ്ങളുടേയും, താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നള്ളത്ത്‌ കൂടിയാകുമ്പോള്‍ നല്ലൊരു ഓണഘോഷമാകും എന്നതില്‍ സംശയമില്ല. തുടര്‍ന്ന്‌ കേരളത്തനിമയുള്ള ഓണസദ്യ നടക്കും. ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ സിറിയക്‌, കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ ശ്രീജിത്ത്‌, ഫിനാനന്‍സ്‌ കമ്മിറ്റി കണ്‍വീനര്‍ സുജനന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജോണ്‍സണ്‍, ഉണ്ണി, ജിബി, ജോബിന്‍, വിന്‍സന്‍ തുടങ്ങിയ പരിചയ സമ്പന്നരായവരുടെ പ്രവര്‍ത്തനവും കൂടിയാകുമ്പോള്‍ ഈവര്‍ഷവും നല്ലൊരു ഓണാഘോഷം കണക്‌ടിക്കട്ടിലെ മലയാളികള്‍ക്ക്‌ സമ്മാനിക്കാനാകുമെന്ന്‌ പ്രസിഡന്റ്‌ അജിത്തും, സെക്രട്ടറി ബിനോജും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ശ്രീജിത്ത്‌ (718 679 5312), സുജനന്‍ (203 979 5238). വെബ്‌: www.mascnn.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.