You are Here : Home / USA News

കേരള സമാജം ഓണം: ബ്ലസ്സി മുഖ്യാതിഥി

Text Size  

Story Dated: Tuesday, September 10, 2013 10:42 hrs UTC

ന്യൂയോര്‍ക്ക്‌: കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോക്കിന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ സെപ്‌റ്റംബര്‍ 14 ന്‌ (ശനി) വിപുലമായ പരിപാടികളോടെ ക്വീന്‍സ്‌ ഹൈസ്‌ക്കൂള്‍ ഓഫ്‌ ടീച്ചിങ്‌സില്‍ വച്ച്‌ നടത്തപ്പെടുന്നതാണ്‌. പ്രസ്‌തുത പരിപാടിയില്‍ മുഖ്യാതിഥിയായെത്തുന്ന പ്രശസ്‌ത സിനിമാ സംവിധായകന്‍ ബ്ലസ്സിയുടെ സാന്നിധ്യം ശ്രദ്ധേയമാകും. അന്നു രാവിലെ 11:30 ന്‌ വിഭവ സമൃദ്ധമായ ഓണസദ്യയോടുകൂടി ആരംഭിക്കുന്ന പരിപാടികളില്‍ വിവിധ സംഘടനാ നേതാക്കളും സാമൂഹിക സാംസ്‌കാരിക നായകന്മാരും പങ്കെടുക്കും. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടിയുള്ള മാവേലി മന്നന്റെ എഴുന്നള്ളത്ത്‌, തിരുവാതിര, വള്ളം കളി, വഞ്ചിപ്പാട്ട്‌, മറ്റു കലാപരിപാടികള്‍ ഹൃദ്യതയും ഗൃഹാതുരതയും പകരുന്നവയായിരിക്കുമെന്ന്‌ സംഘാടകര്‍ അവകാശപ്പെടുന്നു. എല്ലാ പ്രീയപ്പെട്ട മലയാളി സ്‌നേഹിതരയെയും പരിപാടിയിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ വര്‍ഗീസ്‌ ലൂക്കോസ്‌, വൈസ്‌ പ്രസിഡന്റ്‌ ടോമി മഠത്തിക്കുന്നേല്‍ , സെക്രട്ടറി ഡോ. ജോസ്‌ കാനാട്ട്‌, ജോ. സെക്രട്ടറി ജിന്‍സ്‌മോന്‍ സഖറിയ, ട്രഷറര്‍ എലിസബത്ത്‌ ഫിലിപ്പ്‌ എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വര്‍ഗീസ്‌ ലൂക്കോസ്‌: 516 263 8289; ടോമി മഠത്തിക്കുന്നേല്‍ : 516 359 0737; ഡോ. ജോസ്‌ കാനാട്ട്‌: 516 655 4270; ജിന്‍സ്‌മോന്‍ സഖറിയ: 516 776 7061; എലിസബത്ത്‌ ഫിലിപ്പ്‌: 516 781 0205.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.