You are Here : Home / USA News

കൊച്ചിന്‍ ക്ലബിന്റെ സമ്മര്‍ ഗെറ്റുഗദര്‍ അവിസ്‌മരണീയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 07, 2013 08:01 hrs UTC

ഷിക്കാഗോ: കൊച്ചിന്‍ ക്ലബിന്റെ ഈവര്‍ഷത്തെ സമ്മര്‍ ഗെറ്റുഗദര്‍ ഇല്ലിനോയിസിലെ ഡാറിനില്‍ വെച്ച്‌ നടത്തുകയുണ്ടായി. ബെന്‍സണ്‍ & സിലിയ പാലമലയില്‍ സഹോദരങ്ങളുടെ അമേരിക്കന്‍ ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗരേദോ ഓദ്യോഗികമായി ഉദ്‌ഘാടനകര്‍മ്മം നിര്‍വഹിച്ചു. അമേരിക്കയിലെ തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന്‌ ജനിച്ചുവളര്‍ന്ന നാടിന്റേയും പഠിച്ചുവളര്‍ന്ന ദേശത്തിന്റേയും ഒരുപാട്‌ ഓര്‍മ്മകള്‍ പുതുക്കുവാന്‍ ഈ അവസരം ഉപകരിക്കട്ടെ എന്ന്‌ അദ്ദേഹം പറഞ്ഞു. സെക്രട്ടറി ബിജി ഫിലിപ്പ്‌ ഇടാട്ട്‌ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്‌ നടന്ന ബാര്‍ബിക്യൂവിന്‌ യുവതലമുറക്കാരായ മെല്‍ഫ ഫിഗരേദോ, ദിലീപ്‌ പോള്‍, ഷീബ മെന്‍ഡസ്‌ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. അമേരിക്കയില്‍ മാറിമാറി വരുന്ന ഇമിഗ്രേഷന്‍ നിയമങ്ങള്‍ കേരള ജനതയ്‌ക്ക്‌ മനസിലാക്കി തരുന്ന അറ്റോര്‍ണി ദീപാ പോള്‍, നോവലിസ്റ്റും ഡോക്യുമെന്ററി ഫിലിം പ്രൊഡ്യൂസറും ഇന്ത്യാ പ്രസ്‌ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ദേശീയ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന അനില്‍ ശ്രീനിവാസന്‍, ഫൊക്കാനാ ദേശീയ ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍, സീറോ മലബാര്‍ കത്തീഡ്രല്‍ സ്ഥാപക മെമ്പര്‍ പോള്‍ കിടങ്ങന്‍, സൈമണ്‍ ഇലക്കാട്ട്‌, ആര്‍ മോഹന്‍, ബിക്കി സര്‍ക്കാരിയ, വില്‍സ്റ്റണ്‍ ഡിസില്‍വ, തോമസ്‌ ചിറമേല്‍, ജോയി കൊല്ലപ്പള്ളി എന്നിവരും ഈവര്‍ഷത്തെ കൊച്ചിന്‍ ക്ലബിന്റെ സമ്മര്‍ ഗെറ്റുഗദറില്‍ പങ്കെടുത്തു.പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക്‌ അലോഷ്യസ്‌ ഇടക്കര നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.