You are Here : Home / USA News

ഡാലസ് സൗഹൃദ വേദി ഒരുക്കുന്ന തിരുവോണ ആഘോഷങ്ങളില്‍ റിഥം

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Friday, September 06, 2013 08:50 hrs UTC

സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശവുമായി സമാനതകളില്ലാത്ത കേരളീയ സാംസ്‌കാരികപ്പെരുമയുടെ സമ്പന്നതയുമായി ഡാലസ് സൗഹൃദ വേദി ഒരുക്കുന്ന തിരുവോണ ആഘോഷങ്ങളില്‍ റിഥം ഡാലസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നൃത്തങ്ങള്‍ ഡാളസിലെ പ്രശസ്ത നര്‍ത്തകി ഷൈനി ഫിലിപ്പിനോടൊപ്പം അരങ്ങേറുന്നു. സെപ്റ്റംബര്‍ 14 നു സെന്റ് ഇഗ്നെഷ്യസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന ഓണാഘോഷങ്ങളില്‍ സാംസ്‌കാരിക പ്രമുഖനായ ഡോ. എം.എസ്.ടി നമ്പൂതിരി മുഖ്യ അതിഥി ആയിരിക്കും. സുകു വര്‍ഗീസ് നയിക്കുന്ന വാദ്യം ചെണ്ടമേളയുടേയും , താലപ്പൊലിയേന്തിയ സഹൃദവേദി കുടുംബിനികളുടെയും, ബാലികമാരുടെയും , അകമ്പടികളോടെ മാവേലി മന്നനെ വരവേല്‍ക്കുന്നതോടു കൂടി കലാപരിപാടികളുടെ തുടക്കം ആയി. വര്‍ണ്ണപ്പൊലിപ്പേറിയ കലാപരിപാടികളുടെ ഉദ്ഘാടനം ഡാളസിലെ സാംസ്‌കാരിക സ്‌നേഹിയായ ശ്രീ. ഹരിപിള്ള .സി.പി.എ നിര്‍വഹിക്കും. രാവിലെ 10 മണിക്ക് തുടങ്ങുന്ന ഓണാഘോഷ പരിപാടികള്‍ ഒരു മണിയോടുകൂടി സമാപനം കുറിക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ ചാര്‍ളി ജോര്‍ജ് അറിയിച്ചു. വിഭവ സമൃദ്ധമായ ഓണ സദ്യയാണ് ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

എബി തോമസ് (പ്രസിഡണ്ട്) 214-727-4684

അജയകുമാര്‍ (സെക്രട്ടറി) 972-900-3478

പ്രോഗ്രാം കണ്‍വീനേഴ്‌സ് : സുകു വര്‍ഗീസ് 469-734-5639 '

ചാര്‍ളി ജോര്‍ജ് 214-668-4750

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.