You are Here : Home / USA News

ക്രിസ്‌തീയ ഭക്തിഗാന ശേഖരത്തില്‍ മറ്റൊരു മുതല്‍ക്കൂട്ട്‌

Text Size  

Story Dated: Monday, May 27, 2013 11:21 hrs UTC

ഏലിയാസ്‌ ടി. വര്‍ക്കി ന്യൂയോര്‍ക്ക്‌: ക്രിസ്‌തീയ ഭക്തിഗാന ശേഖരത്തിന്‌ മോടി കൂട്ടാന്‍ പുതിയൊരു സംഗീത ആല്‍ബം കൂടി പുറത്തിറങ്ങി. `ലാല്‍സ്‌ ക്രിയേഷന്‍സി'ന്റെ ബാനറില്‍ `ശ്രീയേശു നാഥാ` എന്ന തലക്കെട്ടോടെ വേദിയിലെത്തുന്ന ഈ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്‌ ലാലു മാത്യുവാണ്‌. മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കയുടെ മേലദ്ധ്യക്ഷനായ ഡോ. തോമസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനി ഈ ആല്‍ബത്തിന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. പ്രമുഖ സംഗീതജ്ഞനും, പിന്നണിഗായകനും, പല്ലവി സംഗീതാലയത്തിന്റെ ഡയറക്ടറുമായ നിലമ്പൂര്‍ കാര്‍ത്തികേയനും, ഒ.സി. തോമസ്സുമാണ്‌ ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്‌. ഗാനങ്ങള്‍ക്ക്‌ ഈണം നല്‍കി ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ നിലമ്പൂര്‍ കാര്‍ത്തികേയനാണ്‌. ജയാ മാത്യു, കാത്‌റിന്‍ മാത്യു, ലൊറീനാ മാത്യു, നിലമ്പൂര്‍ കാര്‍ത്തികേയന്‍, സുലേഖാ കാര്‍ത്തികേയന്‍, ജോബി കീടാരം, ദനിഷ്‌ കോലാര്‍ എന്നിവരാണ്‌ ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്‌. ജയ്‌ഹിന്ദ്‌ ടി.വി.യുടെ ജനപ്രിയ പരിപാടിയായ സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ. ജൂനിയറിലെ സെമി ഫൈനലിസ്റ്റ്‌ ആണ്‌ ലൊറീനാ മാത്യു. അമേരിക്കയില്‍ പ്രശസ്‌തി നേടിക്കൊണ്ടിരിക്കുന്ന യുവഗായികമാരാണ്‌ സഹോദരികളായ കാത്‌റിന്‍ മാത്യുവും ലൊറീനാ മാത്യുവും. ഡി.വി.ഡി. ഡിസൈന്‍ ആന്റ്‌ ഡയറക്‌ഷന്‍ നിര്‍വ്വഹിച്ചത്‌ ജാക്‌സണ്‍ മാത്യുവാണ്‌. ജസ്റ്റിന്‍ വര്‍ക്കിയാണ്‌ സൗണ്ട്‌ എഞ്ചിനീയര്‍., ഓര്‍ക്ക്‌സ്‌ട്രേഷനും മിക്‌സിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്‌ പാട്ടുപെട്ടി റെക്കോര്‍ഡിംഗ്‌ സ്റ്റുഡിയോ (കേരളം) ആണ്‌. 15 ഗാനങ്ങളും 6 മ്യൂസിക്‌ വീഡിയോകളൂം ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ആല്‍ബം എന്തുകൊണ്ടും മനുഷ്യഹൃദയങ്ങളെ സ്‌പര്‍ശിക്കുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.