You are Here : Home / USA News

അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Story Dated: Thursday, August 15, 2013 10:55 hrs UTC

ജോസ്‌മോന്‍ തത്തംകുളം

 

റ്റാമ്പാ : ആഗസ്റ്റ് 15, 16, 17, 18, (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ താമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക്ക് ദേവാലയത്തില്‍ വച്ചു നടക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിയെന്ന് വികാരി റവ. ഫാ. പത്രോസ് ചമ്പക്കരം അറിയിച്ചു. ബൈബിള്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി ശ്രീ.ജോയി മേലാണ്ടശ്ശേരിയുടെ നേതൃത്വത്തില്‍ 101 അംഗങ്ങള്‍ ഉള്ള കമ്മറ്റി ആണ് പ്രവര്‍ത്തിക്കുന്നത്. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയക്ടറും, പ്രശസ്ത ധ്യാന ഗുരുവുമായ റവ.ഫാ. സേവ്യര്‍ ഖ്യാന്‍ വട്ടായിലും ടീമംഗങ്ങളുമാണ് മുതിര്‍ന്നവര്‍ക്കുള്ള ധായനം നയിക്കുന്നത്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഇംഗ്ലീഷില്‍ പ്രത്യേകം ധ്യാനം ഉണ്ടായിരിക്കുന്നതാണ് നാലു ദിവസത്തെ ഭക്ഷണം അടക്കം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ധ്യാനം സൗജന്യമായിരിക്കും. ആത്മീയ സൗഖ്യവും, രോഗശാന്തിയും, ദൈവകൃപയും നിറഞ്ഞ അഭിഷേകാഗ്നി കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.