You are Here : Home / USA News

സ്വാമി ഉദിത്‌ ചൈതന്യജിയ്‌ക്ക്‌ ഒക്കലഹോമയില്‍ സ്‌നേഹോഷ്‌മളയായ വരവേല്‍പ്‌

Text Size  

Story Dated: Wednesday, August 14, 2013 01:55 hrs UTC

ശങ്കരന്‍കുട്ടി, ഒക്കലഹോമ ഒക്കലഹോമ: ഒക്കലഹോമ ഹിന്ദു മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്കലോഹമയിലെ ഹിന്ദു ദേവാലയത്തില്‍ വെച്ച്‌ `മനുഷ്യനും മനുഷ്യമനസിന്റെ താളാത്മകതയും' എന്ന വിഷയത്തെക്കുറിച്ച്‌ സ്വാമി ഉദിത്‌ ചൈതന്യജി ശാസ്‌ത്രീയവും ബുദ്ധിപരവുമായ പ്രഭാഷണം നടത്തുകയുണ്ടായി. സ്വാമിജിയുടെ പ്രഭാഷണത്തിന്റെ പ്രസ്‌ക്തഭാഗങ്ങള്‍ ഇങ്ങനെ: മതം ഇന്ന്‌ മനുഷ്യനെ മയക്കുന്ന കറുപ്പായി മാറിക്കൊണ്ടിരിക്കുന്നു എന്നത്‌ ഒരു നഗ്നസത്യമാണ്‌. ഒരു കാലഘട്ടത്തില്‍ ദാരിദ്ര്യത്തെ ചൂഷണം ചെയ്യപ്പെട്ടിരുന്നു എങ്കില്‍ ഇന്ന്‌ മനുഷ്യന്റെ ദൗര്‍ബല്യത്തെയാണ്‌ ചൂഷണം ചെയ്യപ്പെടുന്നത്‌. ഒരു മനുഷ്യനെ പരിചയപ്പെടുമ്പോള്‍ അവന്റെ നാടും സംസ്‌കാരവും അറിയുന്നതിലുപരി അവന്റെ മതവിഭാഗവും അതിന്റെ ഉപവിഭാഗവും അറിയാന്‍ ആണ്‌ വ്യഗ്രതകാട്ടുന്നത്‌. മനുഷ്യനിലില്ലാത്ത ഒരു ദൈവവും ദൈവമല്ലെന്നും ഒരു ദൈവത്തിനു മനുഷ്യനെ രക്ഷിക്കാനും ശിക്ഷാക്കാനും കഴിയില്ലെന്നും, മരണാനന്തരം മനുഷ്യന്‌ വസിക്കാന്‍ ഒരു നിത്യ സ്വര്‍ഗ്ഗവും ഒരു നരകവും ഉണ്ടെന്ന ചിന്തകള്‍ ബുദ്ധിശൂന്യവും അവിവേകവും ആശാസ്‌ത്രീയവും ആണ്‌. കുട്ടികള്‍ക്ക്‌ ചോക്ക്‌ലേറ്റ്‌ കൊടുത്ത്‌ പ്രാര്‍ത്ഥിക്കാന്‍ പറയുന്നതുപോലെയാണ്‌ സ്വര്‍ഗ്ഗത്തെ കാണിച്ചുകൊടുത്ത്‌ പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. മനുഷ്യനെ സ്വതന്ത്രമാക്കുന്നതാണ്‌ ഭാരതീയ സംസ്‌കാരം. അത്‌ മതത്തിനോ, മതപുരോഹിതനോ ദൈവത്തിന്റേയോ അടിമത്വത്തില്‍ വെയ്‌ക്കേണ്ടതല്ല. `നീ തന്നെ വേണം നിന്നെ ഉയര്‍ത്താന്‍' എന്ന കൃഷ്‌ണ വചനം വളരെ ശാസ്‌ത്രീയവും മനശാസ്‌ത്രവശമായും ശരിയാണ്‌. മനുഷ്യ മനസിന്റെ പിന്നിലുള്ള ബോധശക്തിയാണ്‌ ഭാരതീയര്‍ക്ക്‌ യഥാര്‍ത്ഥ ഈശ്വരന്‍. അത്മാ ഏവ അതായത്‌ മനുഷ്യന്റെ മനസിന്റെ ആത്മശക്തിതന്നെയാണ്‌ യഥാര്‍ത്ഥ ഈശ്വരന്‍. അത്‌ കണ്ടെത്തി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ ശോകമോഹ ഭയങ്ങളില്‍ നിന്നും മനുഷ്യന്‌ ശാശ്വതമോചനം ലഭിക്കുവാന്‍ സാധിക്കും. അതിന്‌ സഹായിക്കുന്ന ഒരു ഒരു ധ്യാനക്ഷേത്രമാണ്‌ ഭാരതീയര്‍ക്ക്‌ ക്ഷേത്രങ്ങള്‍. ഭാരതീയ സംസ്‌കാരത്തെ തെറ്റായി വ്യാഖ്യാനിക്കുകയും അത്‌ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത ഇപ്പോള്‍ കൂടിവരുകയാണ്‌. ഇതിനെതിരേ ഭാരതീയര്‍ ഉണര്‍ന്നില്ലെങ്കില്‍ മഹത്തായ ഒരു സംസ്‌കാരമായിരിക്കും നമുക്ക്‌ നഷ്‌ടപ്പെടുക എന്ന്‌ സ്വാമി ഉത്‌ബോധിപ്പിച്ചു. തുടര്‍ന്ന്‌ നടന്ന രുചിഭേദങ്ങള്‍ തികച്ചും വാക്കുകൊണ്ടും അനുഭവംകൊണ്ടും മഹത്തരമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.