You are Here : Home / USA News

മിഷിഗണ്‍ മലയാളി അസോസിയേഷന്റെ ഓണം പൊന്നോണം 2013

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, August 05, 2013 11:18 hrs UTC

ഡിട്രോയ്‌റ്റ്‌: `മാമലകള്‍ക്കപ്പുറത്ത്‌ മരതക പട്ടുടുത്തു, മലയാളമെന്നൊരു നാടുണ്ട്‌ കൊച്ചു മലയാളമെന്നൊരു നാടുണ്ട്‌' പി.ബി. ശ്രീനിവാസന്റെ ഈവരികള്‍ പ്രവാസികളായ ഭൂമി മലയാളികളുടെ ഹൃദയത്തില്‍ നൊമ്പരത്തില്‍ ചാലിച്ച സന്തോഷം നല്‌കുന്നവയാണ്‌. ഈ നൊസ്റ്റാള്‍ജിയക്കു ആക്കം കൂട്ടുന്നതിനായി മലയാളികള്‍ ഭൂലോകത്തിന്റെ ഏതു കോണിലിരുന്നാലും തങ്ങളുടെ സ്വന്തം ഉത്സവമായഓണം ജാതിമതഭേദമെന്യേ പൊടിപൂരമായാണ്‌ ആഘോഷിക്കാറുള്ളത്‌. തുമ്പയും തുളസിയും പട്ടുടവകളും തൂശനിലയിലെ സദ്യയും കൂടെ മഹാബലി തമ്പുരാനും, അതെ ഇതാ ഒരു പൊന്നോണംകൂടി വരവായി. ഐശ്വര്യംസമ്പല്‍സമൃദ്ധിയിലും മുഴുകിയിരുന്ന മാവേലിമന്നന്റെ ആ കാലം, എല്ലാ മലയാളികളും ഓര്‍മയുടെ മടിത്തട്ടിലൂടെ പോകുന്നകാലം, പൊന്നോണം ആഘോഷിക്കുവാന്‍ എല്ലാവരും ഒത്തുകൂടുന്നു. ഈവരുന്ന സെപ്‌റ്റംബര്‍ ഒന്നാം തീയതി ഞായറാഴ്‌ച്ച മിഷിഗണിലെ മലയാളി സമൂഹത്തിനായി, മിഷിഗണ്‍്‌ മലയാളി അസോസിയേഷന്‍ കാഴ്‌ചവെക്കുന്നു നവമിത്രനാടക സമിതിയുടെ `അഹംബ്രഹ്മാസ്‌മി'. നാടകാചാര്യനായ എഡി മാഷിന്റെ ഇളയമകന്‍ നൂയോര്‍ക്ക്‌ സ്റ്റാറ്റെന്‍ ഐലണ്ടിലെ കൊച്ചിന്‍ ഷാജിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേര്‍ന്ന്‌ ആരംഭിച്ച നാടകസമിതി, പണ്ട്‌ നമ്മള്‍ കണ്ടുമറന്ന പള്ളിമുറ്റത്തെയും അമ്പലപറമ്പിലെയും ആ സ്‌റ്റേജുകളിലെ നാടകത്തിന്റെ പുനരാവിഷ്‌കരണമാണ്‌. സ്‌റ്റേജുഷോകള്‍ കണ്ടുമടുത്ത മിഷിഗണിലെ മലയാളികള്‍ക്കായി പൂര്‍ണമായും പ്രവാസികള്‍ അഭിനയിക്കുന്ന ഒരുമുഴുനീള നാടകമാണ്‌ `അഹംബ്രഹ്മാസ്‌മി'. ശബ്ദരേഖയില്ലാതെ പൂര്‍ണമായും അഭിനേതാക്കള്‍ സംസാരിച്ചുകൊണ്ടു അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്‌.വളരെ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ മിഷിഗണില്‍ ഒരു മുഴുനീള നാടകം വരുന്നത്‌. ഇതോടൊപ്പം വിഭവസമൃദ്ധമായ സദ്യയുംചെണ്ടമേളവും തിരുവാതിരകളിയും പരിപാടികള്‍ക്ക്‌ മാറ്റുകൂട്ടും. ഈഓണം മിഷിഗണിലെ എല്ലാ മലയാളികളെയും മിഷിഗണ്‍ മലയാളി അസോസിയേഷനൊപ്പം ആഘോഷിക്കുവാന്‍ ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു. കൂടുതല്‍വിവരങ്ങള്‍ക്ക്‌: ജോസ്‌ചഴികാട്ട്‌ : 7345160641, അഭിലാഷ്‌ പോള്‍: 2482526230, വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌: 3132084952. വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.