You are Here : Home / USA News

ബഹുമത ദേവാലയം എന്ന സങ്കല്‌പ്പം സക്ഷാത്‌കരിക്കുന്നു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Sunday, August 03, 2014 09:34 hrs UTC


    

ഡാലസ്‌: വ്യത്യസ്‌ത മതത്തിലുള്ളവര്‍ക്ക്‌ ഒന്നിച്ചു ദൈവത്തെ ആരാധിക്കുവാന്‍ വേദിയൊരുക്കുന്നത്‌ നല്ല അനുഭവമാണ്‌. ലോകത്തിലുള്ള ചെറിയ ശതമാനം ജനങ്ങള്‌ക്കും ഇത്തരമൊരു ആഗ്രഹമുണ്ടന്നുള്ളത്‌ തീര്‍ച്ചയാണ്‌. എന്നാല്‍ അത്തരത്തിലുള്ളവരുടെ ആഗ്രഹം യാഥാര്‍ത്ഥ്യമാകുന്നു.

ഒരു ദേവാലയത്തിലിരുന്ന്‌ ക്രിസ്‌ത്യാനിയും മുസ്‌ലിമും ജൂതനും ഒരേ സമയത്ത്‌ ആരാധിക്കുവനുള്ള മന്ദിരം ജര്‍മ്മനിയിലെ ബര്‍ലിന്‍ നഗരത്തില്‍ പണിയുവാനുള്ള ശ്രമത്തിലാണിപ്പോള്‍. ഹൗസ്‌ ഓഫ്‌ വണ്‍ എന്ന പേരില്‍ ഒരേ കെട്ടിടത്തില്‍ ക്രിസ്‌ത്യന്‍ പള്ളിയും മസ്‌ജിദും സിനഗോഗും നിര്‌മ്മിതക്കാനാണ്‌ പദ്ധതി. നിര്‌മാണം പൂര്‍ണമായാല്‍ പുരോഹിതനും ഇമാമും റബ്ബിയും ഒരേ പ്രാര്‌ത്ഥാ നലയത്തിന്‌ കീഴില്‍ കര്‌മ്മങ്ങള്‍ നടത്തും.

ബര്‍ലിനിലെ പെട്രിപ്ലാറ്റ്‌സ്‌ ചത്വരത്തിലാണ്‌ ഹൗസ്‌ ഓഫ്‌ വണ്‍ മന്ദിരം നിര്‍മ്മിക്കുക. 380 പേര്‌ക്ക്‌ ഇരിക്കാവുന്ന സെന്റര്‍ ഹാള്‍ ഉള്‌പ്പെവടുന്ന കെട്ടിടത്തിന്‌ 40 മീറ്റര്‍ ആണ്‌ ഉയരം. 43.5 മില്യണ്‍ യൂറോയാണ്‌ ഭവനത്തിന്റെ നിര്‌മ്മാ ണ ചെലവായി കണക്കാക്കുന്നത്‌. സമധാനം നശിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത്‌ ശാന്തിയുടെയും, സമാധാനത്തിന്റെയും പ്രതീക്ഷകള്‍ വരും തലമുറകളിലേക്ക്‌ പകരുകയാണ്‌ ഹൗസ്‌ ഓഫ്‌ വണ്‍ മന്ദിരത്തിന്റെ നിര്‌മ്മാ്‌ണത്തിലൂടെ ഉദ്ദേശിക്കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.