You are Here : Home / USA News

ഫാ. ചെറിയാന്‍ തലക്കുളം സി.എം.ഐ അമേരിക്കന്‍ പ്രതിനിധി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 28, 2014 10:17 hrs UTC

നോര്‍ത്ത്‌ കരോലിന: റോമിലെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ മൈഗ്രന്റ്‌ ആന്‍ഡ്‌ റഫ്യൂജീസിന്റെ അസാധാരണ സമ്മേളനം പോപ്പ്‌ ഫ്രാന്‍സീസിന്റെ നിര്‍ദേശ പ്രകാരം ജൂണ്‍ 5,6,7 തീയതികളില്‍ വത്തിക്കാനില്‍ വെച്ച്‌ നടക്കുന്നു. ഈ സമ്മേളനത്തില്‍ അമേരിക്കന്‍ ബിഷപ്‌സ്‌ കോണ്‍ഫറന്‍സിന്റെ പ്രതിനിധിയായി ഫാ. ചെറിയാന്‍ തലക്കുളം സി.എം.ഐ പങ്കെടുക്കുന്നതാണ്‌. പലരാലും അവഗണിക്കപ്പെടുകയും, പീഢിപ്പിക്കപ്പെടുകയും ചെയ്യുന്ന അഭയാര്‍ത്ഥികള്‍, നാടോടികള്‍, മത സാംസ്‌കാരിക ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കായി പ്രവര്‍ത്തിക്കുന്ന വത്തിക്കാന്റെ ഔപചാരിക ബോഡിയാണ്‌ ഈ കൗണ്‍സില്‍. ഈ രംഗത്ത്‌ പുതിയ മാനങ്ങള്‍ കണ്ടെത്തുവാനും, നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുവാനും, വിവിധ രാജ്യങ്ങളിലെ ദേശീയ ഉപദേശകരാണ്‌ ഈ സമ്മേളനത്തില്‍ പങ്കെടുക്കുക.

 

ഫാ. ചെറിയാന്‍ തലക്കുളം അമേരിക്കയിലെ സൗത്ത്‌ കരോലിന സംസ്ഥാനത്തെ നോര്‍ത്ത്‌ അഗസ്റ്റായിലെ സെന്റ്‌ എഡ്വേര്‍ഡ്‌ പള്ളിയില്‍ വികാരിയായി കഴിഞ്ഞ പന്ത്രണ്ട്‌ വര്‍ഷമായി സേവനം ചെയ്യുന്നു. നേരത്തെ മാന്നാനം കെ.ഇ കോളജ്‌ ഹിസ്റ്ററി പ്രൊഫസര്‍, എടത്വ സെന്റ്‌ അലോഷ്യസ്‌, കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്‌ എന്നീ കോളജുകളില്‍ പ്രിന്‍സിപ്പലായും, ഐക്കഫ്‌ കോട്ടയം റീജിയന്‍ ഡയറക്‌ടറായും, ദീപിക തൃശൂര്‍ എഡിഷന്‍ റസിഡന്റ്‌ എഡിറ്ററായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.