You are Here : Home / USA News

ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിന്റെ ഗാനസന്ധ്യ ഡാളസില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Story Dated: Friday, May 23, 2014 07:54 hrs UTC


    

ഡാളസ്‌: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ ഗാര്‍ലന്റ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ പള്ളിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസിന്റെ ഗാനസന്ധ്യയ്‌ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

മെയ്‌ 24-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5.30-ന്‌ ഡാളസിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന മ്യൂസിക്‌ ഹാളിലാണ്‌ പരിപാടി അരങ്ങേറുന്നത്‌. ഈ സംഗീത നിശയുടെ ടിക്കറ്റുകള്‍ 25 ഡോളര്‍ സിംഗിള്‍, 75 ഡോളര്‍ ഫാമിലി എന്നീ ആകര്‍ഷണീയമായ നിരക്കുകളില്‍ www.yesudas2014.com എന്ന വെബ്‌സൈറ്റില്‍ കൂടി ലഭിക്കും.

യേശുദാസിനൊപ്പം വിജയ്‌ യേശുദാസ്‌, ശ്വേതാ മോഹന്‍, രമ്യാ നമ്പീശന്‍ എന്നിവരും ഗാനസന്ധ്യയില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. സി.ജി തോമസ്‌ (464 499 6559), ഏലിയാസ്‌ പത്രോസ്‌ (214 738 5236), അലക്‌സ്‌ അലക്‌സാണ്ടര്‍ (214 289 9192), ടിജി തോമസ്‌ (972 339 0424), സോണി അലക്‌സാണ്ടര്‍ (214 326 2583).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.