You are Here : Home / USA News

മഹാശയനായ ഡോ. പാര്‍ത്ഥ സാരഥിപ്പിള്ളയ്ക്ക് പമ്പാ ആദരം

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Sunday, May 18, 2014 09:47 hrs UTC





ഫിലഡല്‍ഫിയ: കര്‍മനിരതന്‍ ഡോ. പാര്‍ത്ഥസാരഥിപ്പിള്ള യ്ക്ക് ആദരപ്പൊന്നാട. വൈവിദ്ധ്യമാര്‍ന്ന ഇരുപതോളം ആശയ പ്രയോഗത്തിലൂടെ സേവന വ്യഗ്രനായി അമേരിക്കന്‍ മലയാളികളുടെ കര്‍മരംഗത്തിന് പ്രഭ പകര്‍ന്നതിനെ മാനിച്ചാണ് പമ്പാ മലയാളി അസ്സോസ്സിയേഷന്‍ ഡോ. പാര്‍ത്ഥ സാരഥിപ്പിള്ളയെ ആദരപ്പൊന്നാട ചാര്‍ത്തിയത്.

പമ്പാ പ്രസിഡന്റ് ഫീലിപ്പോസ് ചെറിയാന്‍, സെക്രട്ടറി ജോര്‍ജ് നടവയല്‍, ട്രഷറാര്‍ ഈപ്പന്‍ മാത്യൂ, ഫൊക്കാനാ നേതാക്കളായ മറിയാമ്മ പിള്ള,വര്‍ഗീസ് പാലമലയില്‍, അലക്‌സ് തോമസ്, സുധാ കര്‍ത്ത, ജോര്‍ജ് ഓലിക്കല്‍, അഗസ്റ്റിന്‍ കരിംകുറ്റിയില്‍, മോഡി ജേക്കബ്, ഡോ ഈപ്പന്‍ ഡാനിയേല്‍, ജോസഫ് ഫിലിപ്, ഡോമിനിക് ജേക്കബ് എന്നിങ്ങനെ ഒട്ടേറെ സാമൂഹിക പ്രവര്‍ത്തകര്‍ ആഘോഷത്തില്‍ പങ്കെടുത്തു.

ഇന്ത്യാ ഗവണ്മെന്റിന്റെ 2014ലെ പ്രവാസ്സി ഭാരതീയ സമ്മാന്‍ ( ഓവര്‍സീസ് ഇന്‍ഡ്യന്‍ അവാര്‍ഡ്) പാര്‍ത്ഥ സാരഥിപ്പിള്ളയ്ക്ക് സമ്മാനിച്ചിരുന്നു. ശാസ്ത്ര ഗവേഷണം, ഇന്ത്യാ അമേരിക്കന്‍ സൗഹൃദ പരിപോഷണം എന്നീ മേഖലകളിലെ സംഭാവനകളെ മാനിച്ചായിരുന്നു അത്.

അമേരിക്കന്‍ മലയാളികളുടെ ”ഭാഷയ്ക്കൊരു ഡോളര്‍” എന്ന വിഖ്യാത സ്വപ്ന പദ്ധതിഫൊക്കാനാ പ്രസിഡന്റ് എന്ന നിലയില്‍ഡോ. പാര്‍ത്ഥസാരഥിപ്പിള്ള പ്രവൃത്തി പഥത്തിലെത്തിച്ചു. ഡോ. എം വി പിള്ള ആ പദ്ധതിയുടെ ചെയര്‍മാനായിരുന്നു. അമേരിക്കയിലേക്ക് ലോകമെമ്പാടുമുള്ള നേഴ്‌സുമാരുടെ കവാടപ്പരീക്ഷയായ സി ജി എഫ് എന്‍ എസ്സ് എന്ന നേഴ്‌സിങ്ങ് പരീക്ഷാ സെന്ററുകള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നതിന് നിവേദന യത്‌നങ്ങളിലൂടെ അധികാരകേന്ദ്രങ്ങളുടെ സമ്മതം നേടുന്നതിന് പാര്‍ത്ഥസാരഥിപ്പിള്ളയും ഭാര്യ ആന്‍ പിള്ളയും നേതൃത്വം നല്കി.

വിദഗ്ദ്ധനായ കാര്‍ഷിക ശാസ്ത്രജ്ഞനാണ് ഡോ. പാര്‍ത്ഥ സാരഥിപ്പിള്ള. അ്ബ്ഏണ്‍ യൂണിവേഴ്‌സിറ്റിയ്ല്‍ നിന്ന് പോസ്റ്റ് ഡോക്ടറല്‍ ബിരുദം നേടി. ഏഴു വര്‍ഷം അ്ബ്ഏണ്‍ യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകനും 27 വര്‍ഷം യൂ എസ് ഡിപ്പാട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറില്‍ സയന്റിസ്റ്റുമായിരുന്നു. 78 ആധികാരിക പ്രബന്ധങ്ങള്‍ക്ക് കര്‍തൃത്വം നല്കി. അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ മെരിലാന്റ് കേന്ദ്രീകരിച്ച് വിവിധ നേതൃതലങ്ങള്‍ വഹിച്ചു. 1990-1992 വര്‍ഷങ്ങളില്‍ ഫൊക്കാനാ പ്രസിഡന്റായിരുന്നു.നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ അമേരിക്കന്‍ അസ്സോസിയേഷന്റെ പ്രസിഡന്റായിരുന്നു (2000-2004).
2002ല്‍വാഷിങ്ങ്ടണ്‍ ഡി സിയില്‍ യൂ എസ്സ് ഇന്‍ഡ്യാ ട്രേഡ് ആന്റ് ടെക്‌നോളജി കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. അതു വഴി അക്കാലത്ത് ഇന്ത്യാ യൂ എസ്സ് ബന്ധങ്ങളില്‍ ഊഷ്മളത വളര്‍ത്താന്‍ സഹായകമായി. പല ഘട്ടങ്ങളില്‍ ഇന്ത്യയിലും മറ്റിടങ്ങളിലും ദുരന്ത നിവാരണ നിധിശേഖരണത്തിന് ചുക്കാന്‍ പിടിച്ചു. അസ്സോസിയേഷന്‍ ഓഫ് ഇഡ്യന്‍സ് ഇന്‍ അമേരിക്ക, ഇന്‍ഡ്യന്‍ അമേരിക്കന്‍ ഫോറം ഫോര്‍ പൊളിറ്റിക്കല്‍ എജ്യൂക്കേഷന്‍, ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്‍ഡ്യന്‍ ഒറിജിന്‍ എന്നീ ഭാരതവംശ സംഘടനകള്‍ക്ക് സജീവത്വം പകര്‍ന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.