ഡാളസ്: കീബോര്‍ഡില്‍ സംഗീതത്തിന്റെ മാന്ത്രിക ധ്വനി പടര്‍ത്തി സംഗീത ആരാധകരെ ആസ്വാദനത്തിന്റെ സപ്ത ലോകത്തേക്ക് നയിക്കുന്ന സ്റ്റീഫന്‍ ദേവസിയും സംഘവും അമേരിക്കന്‍ മലയാളികളെ സംഗീത മഴയില്‍ നനയ്ക്കുവാനെത്തുന്നു. കീബോര്‍ഡില്‍ സംഗീത വിസ്മയം തീര്‍ക്കുന്ന ലോക പ്രശസ്തനായ സ്റ്റീഫന്‍ ദേവസിയുടെ സോളിഡ് ഫ്യൂഷന്‍ ബാന്‍ഡ് ആദ്യമായാണ് അമേരിക്കയില്‍ എത്തുന്നത്. `റിയാ ട്രാവല്‍സ് സ്നേഹ സംഗീതം 2014' ജൂണ്‍ 14 ശനിയാഴ്ച ഡാളസില്‍ ഉള്ള സിറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റൊറിയത്തില്‍ വെച്ച് നടത്തപെടുന്നു. സ്റ്റീഫന്‍ ദേവസിക്കൊപ്പം അമേരിക്കന്‍ മലയാളികളുടെ പ്രിയ ഗായകന് ബിനോയ് ചാക്കോ, ഐഡിയാ സ്റ്റാര്‍സിംഗര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്റി, അമൃതാ സൂപ്പര്‍ സ്റ്റാര്‍ വിജയി ജോബി കുര്യന്, തെന്നിന്ത്യയിലെ പ്രശസ്ത ഗായിക സിസിലി ഏബ്രഹാം എന്നിവരും ഈ സംഗീത വിരുന്നിന് മാറ്റുകൂട്ടുന്നു. സ്റ്റീഫനു പുറമെ ജോസി ജോസ് (ഗിറ്റാര്‍), നിര്‍മ്മല്‍ സേവ്യര്‍(ഡ്രംസ്), ഷോമി ഡേവിഡ് (പെര്ക്കഷന്), ജോസ് പീറ്റര്‍ (ഫ്ളൂട്ട്, സാക്സോഫോണ്‍) തുടങ്ങിയ പ്രമുഖ സംഗീതജ്ഞരും ഈ സംഗീത യാത്രയെ മികവുറ്റതാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. അനിയന് 214 288 4762, വില്‍സണ്‍ തരകന് 972 841 8924.
Comments