You are Here : Home / USA News

പ്രവാസി മലയാളി ഫെഡറേഷന്‍ ഡാലസ് ചാപ്റ്റര്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

Text Size  

Story Dated: Monday, May 12, 2014 10:34 hrs UTC


ഗാര്‍ലന്‍ഡ് (ഡാലസ്) . കേരളത്തില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്ന മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിനും പ്രവാസികള്‍ക്ക് അര്‍ഹമായ അംഗീകാരം നേടിയെടുക്കുന്നതിനും ആഗോളതലത്തില്‍ ആരംഭിച്ച പ്രവാസി മലയാളി ഫെഡറേഷന്‍(പിഎംഎഫ്) ഡാലസ് ചാപ്റ്ററിന് രൂപം കൊടുത്തു.

മെയ് 11 ന് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഗാര്‍ലന്റ് കിയ റെസ്റ്ററന്റില്‍  ഗ്ലോബല്‍ ട്രഷറര്‍ പി. പി. ചെറിയാന്റെ അധ്യക്ഷതയില്‍ കൂടിയ പ്രവര്‍ത്തക സമ്മേളനത്തില്‍ തോമസ് രാജന്‍ (പ്രസിഡന്റ്) രാജു ആശാരിയേത്ത് (വൈസ് പ്രസിഡന്റ്) സിജു വി. ജോര്‍ജ് (സെക്രട്ടറി) തോമസ് കോശി (ജോയിന്റ് സെക്രട്ടറി), രാജന്‍ മേപ്പുറത്ത് (ട്രഷറര്‍) ജേക്കബ് തരകന്‍, വിജയന്‍പിളള, എബ്രഹാം മേപ്പുറത്ത്, സി. ഐ. ജോണ്‍ (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.

പബ്ലിക് റിലേഷന്‍സ് കോര്‍ഡിനേറ്റര്‍ ഷാജി രാമപുരം സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഓഗസ്റ്റ് 15, 16, 17 തീയതികളില്‍ കോട്ടയത്ത് വച്ച് നടക്കുന്ന ഗ്ലോബല്‍ സമ്മേളനം വിജയിപ്പിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.

ഏബ്രഹാം മേപ്പുറത്ത് സ്വാഗതവും ജേക്കബ് തരകന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്ത : ജീമോന്‍ റാന്നി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.