You are Here : Home / USA News

മോഡിയോ, രാഹുലോ, അതോ മൂന്നാം മുന്നണിയോ?

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, May 10, 2014 11:54 hrs UTC

ഷിക്കാഗോ: ദിവസങ്ങളും മണിക്കൂറുകളും മാത്രം ബാക്കി. ഇന്ത്യയിലെവിടെയും പ്രത്യേകിച്ച്‌ വിദേശ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരും ഹൃദയമിടിപ്പോടെ കാത്തിരിക്കുന്നു. മെയ്‌ 16-ന്‌ ഇന്ത്യയുടെ ഭരണചക്രം ആര്‌ തിരിക്കും എന്നുള്ള ചോദ്യത്തിന്‌ ഉത്തരം ലഭിക്കും. ഇതാ ഷിക്കാഗോ മലയാളികള്‍ ഒരു പടികൂടി മുന്നോട്ടുകയറി, ഒരു തെരഞ്ഞെടുപ്പ്‌ ചര്‍ച്ചതന്നെ സംഘടിപ്പിക്കുന്നു. പ്രവാസി മലയാളികളുടെ അംബാസിഡറും, കുട്ടനാട്‌ എം.എല്‍.എയും പ്രമുഖ ബിസിനസുകാരനുമായ തോമസ്‌ ചാണ്ടിയെ ഉള്‍പ്പെടുത്തി വാശിയേറിയ ചര്‍ച്ചയ്‌ക്ക്‌ വഴിയൊരുങ്ങുന്നു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളത്തിന്റെ നേതൃത്വത്തിലാണ്‌ ചര്‍ച്ച സംഘടിപ്പിക്കുന്നത്‌. ഷിക്കാഗോയിലെ കലാ-രാഷ്‌ട്രീയ-സാംസ്‌കാരിക-മത സംഘടനകളുടെ നേതാക്കള്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ്‌ ചര്‍ച്ചയിലും, സ്വീകരണ യോഗത്തിലേക്കും എല്ലാ പ്രവാസി മലയാളികളേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

 

ഫോമാ, ഫൊക്കാനാ, ഐ.പി.സി.എന്‍.എ, ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌, ഷിക്കാഗോ മലയാളി അസോസിയേഷന്‍, ഇല്ലിനോയി മലയാളി അസോസിയേഷന്‍, കേരളാ അസോസിയേഷന്‍ തുടങ്ങിയ സംഘടകളുടെ നേതാക്കളും, ന്യൂജേഴ്‌സിയില്‍ നിന്ന്‌ മുന്‍ ഫൊക്കാനാ, ഫോമാ സെക്രട്ടറിയായിരുന്ന അനിയന്‍ ജോര്‍ജും പങ്കെടുക്കുന്നു. ഷിക്കാഗോയിലെ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ്‌ അവലോകനത്തിലും, തോമസ്‌ ചാണ്ടി എം.എല്‍.എയ്‌ക്ക്‌ നല്‍കുന്ന സ്വീകരണ പരിപാടിയും വൈകിട്ട്‌ 6 മണിക്ക്‌ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സണ്ണി വള്ളിക്കളം (847 722 7598).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.