You are Here : Home / USA News

ബാബു ആന്റണി അമേരിക്കയിൽ കരാട്ടെ സ്കൂൾ ആരംഭിക്കുന്നു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, May 03, 2014 12:20 hrs UTC

 
ടെക്സാസ് : മലയാള സിനിമകളിലെ സംഘട്ടനരം‌ഗങ്ങൾക്ക് ഒരു സൂപ്പർ ആക്ഷൻ പരിവേഷം നൽകിയ മലയാളത്തിന്റെ പ്രീയ നടൻ ബാബു ആന്റണി അമേരിക്കയിൽ കരാട്ടെ സ്കൂളുകൾ ആരംഭിക്കും.    എം.എം.എ (മിക്സ്ഡ് മാർഷ്യൽ ആർട്സ് ) പരിശീലിപ്പിക്കുന്ന സ്കൂളുകളാണ് തുടങ്ങുവാൻ പദ്ധതിയിടുന്നത്. ആയോധന കലകളും പരിശീലിപ്പിക്കും.  ആദ്യ ഡോജോ ടെക്സാസിൽ തുടങ്ങും. ഇപ്പോൾ ഇതിന്റെ ഭാഗമായി ഷാവൊലിനും അദ്ദേഹം  ഇപ്പോൾ അമേരിക്കയിൽ പരിശീലിക്കുന്നു.
 
ഷോട്ടോക്കാൻ കരാട്ടെയിൽ 5th ഡാൻ ബ്ലാക് ബെൽറ്റ് , വരാഹിതോ (ഇസ്രയേലി മാർഷ്യൽ ആർട്സ് )  , ഷോറിൻ റ്യൂ സെബൂകാൻ കരാട്ടെ (ഇന്ത്യ) , തായ്‌കൊണ്ട   എന്നിവയിലും ബ്ലാക്ക് ബെൽറ്റ്‌ ആണ് ഈ ആക്ഷൻ ഹീറോ. 
 
ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിലൂടെ കരാട്ടെ ആന്റണി എന്ന  കഥാപാത്രത്തെ അവതരിപ്പിച്ച അദ്ദേഹം മലയാളത്തിൽ ശക്തമായ രണ്ടാം വരവാണ് നടത്തിയത്.  ഭരതൻ സം‌വിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു ആന്റണി  മലയാള സിനിമയിലേക്ക് എത്തുന്നത്. 
 
അദ്ദേഹത്തിന്റെ ഉയരവും ശരീര പ്രകൃതിയും അദ്ദേഹം ചെയ്ത വില്ലൻ വേഷങ്ങളെ തന്റേതായ ഒരു ശൈലിയിൽ അനശ്വരമാക്കി. വൈശാലി, സൈന്യം. അപരാഹ്നം എന്നിവ പ്രധാന ചിത്രങ്ങളാണ്. ആദ്യം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം  തുടർന്ന്  ഒട്ടനവധി സിനിമകളിൽ നായകവേഷങ്ങൾ ചെയ്തു.
 
ബോളിവുഡിലും , മറ്റു അഞ്ചു ഭാഷകളിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ  ഇപ്പോൾ പുരോഗമിക്കുന്നു.  ഇപ്പോൾ  അമേരിക്കയിലെ കാലിഫോർണിയിലുള്ള ബാബു ആന്റണി ഹോളിവുഡിലും ഒരു   കൈ വയ്ക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.