ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം ശ്രിലങ്കയില്‍ ഉണ്ടായ ഭീകരാക്രമണത്തെ മലയാളികള്‍ വളരെ ഞെട്ടലോടെയാണ് കേട്ടത്. അതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ ന്യൂയോര്‍ക്കിലുള്ള ഒരുപറ്റം മലയാളികളായ മത സാമുദായിക നേതാക്കന്മാരെയും, സാമൂഹിക സാംസ്ക്കാരിക രംഗങ്ങളില്‍ മുന്നിട്ടു നില്ക്കുന്ന നേതാക്കന്മാരെയും കോര്‍ത്തിണക്കി ഭീകരവാദം എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു ചര്‍ച്ച എ വണ്‍ ടിവി യൂ എസ് എ സംഘടിപ്പിക്കുന്നു .
ഈ എപ്പിസോഡ് ശനിയാഴ്ച്ച വൈകുന്നേരം, 5 മണിക്കും, 9 മണിക്കും സംപ്രക്ഷേപണം ചെയ്യുന്നതുമാണ് .
അമേരിക്കയിലെ മലയാളികളായ സാധാരണ മനുഷ്യര്‍ക്ക് അവരുടെ വിചാരങ്ങളും അഭിപ്രായങ്ങളും ദൃശ്യ മാദ്ധ്യമങ്ങളിലൂടെ പങ്കു വയ്ക്കുവാന്‍ ഉള്ള അവസരം ആണ് എ വണ്‍ ടിവി ഒരുക്കുന്നത്
കൂടുതല്‍ വിവരങ്ങള്‍ക്ക്: എ വണ്‍ ടിവി : 917 868 6960
Comments